കൂർക്കയുടെ തൊലി ചിരണ്ടി ഇനി സമയം കളയണ്ട! 😳 കൂർക്ക തൊലി കളയാൻ ഇതാ ഒരു എളുപ്പ മാർഗം.!! 😳👌

കൂർക്കയുടെ തൊലി കളയാൻ മടിച്ച് കൂർക്ക കറി ഇഷ്ടമുള്ളവർ പോലും കൂർക്ക വാങ്ങാതിരിക്കുകയാണ് പതിവ്. എന്നാൽ കൂർക്കയുടെ തൊലി വളരെ എളുപ്പത്തിൽ കളയാൻ കഴിയും. അല്പസമയം കൂർക്ക വെള്ളത്തിലിട്ട് കുതിർക്കുക. ഇനി വെള്ളത്തിലിട്ട കൂർക്ക നല്ല ഒരു കോട്ടൺ തുണിയിലേക്ക് മാറ്റുക. ഇതിനായി ഉപയോഗിക്കേണ്ടത് രണ്ടായി മടക്കിയ നല്ല കട്ടിയുള്ള കോട്ടൻ തുണി ആയിരിക്കണം. മണ്ണെല്ലാം പോയ കൂർക്ക

വെള്ളത്തിൽ നിന്ന് കഴുകി വാരി തുണിയിലേക്ക് വയ്ക്കുക. തൊലി ചുരണ്ടി സമയം കളയുന്നതിനേക്കാൾ വളരെ എളുപ്പത്തിലും വേഗത്തിലും ഈ രീതിയിൽ കൂർക്കയുടെ തൊലി നമുക്ക് കളയാം. തുണിയിൽ വാരി വെച്ച കൂർക്ക ഒരു കിഴി പോലെ പിടിച്ച് നിലത്ത് അടിക്കുക. വെള്ളം നനഞ്ഞിരിക്കുന്നതിനാൽ തല്ലുമ്പോൾ തന്നെ ഇതിൻറെ തൊലി മാറും. അല്പസമയം അധികം നന്നായിത്തന്നെ നിലത്ത് അടിക്കുക. ശേഷം തുണി തുറന്നു നോക്കുക.

കൂർക്കയുടെ തൊലി നന്നായി പോയതായി കാണാം. ഇനി ഇത് വെള്ളത്തിലേക്ക് വാരിയിടുക. പൊട്ടി മാറിയ തൊലികൾ വെള്ളത്തിൽ പൊങ്ങി വരും. വെള്ളത്തിൽ ഇടുമ്പോൾ തന്നെ കൂർക്കയുടെ തൊലി പോയതായി നമുക്ക് മനസ്സിലാകും. ഇനി അവശേഷിക്കുന്നത് അവിടെയുമിവിടെയും പറ്റിപ്പിടിച്ചിരിക്കുന്ന കുറച്ചു തൊലി മാത്രമാണ്. അത് നമുക്ക് വെള്ളത്തിലിട്ടു തന്നെ വളരെ വേഗത്തിൽ കൈകൊണ്ട് തിരുമ്മി കളയാവുന്നതേ ഉള്ളൂ.

ഇനി തൊലി പേടിച്ച് കൂർക്ക ഇഷ്ടപ്പെടുന്നവർ കൂർക്ക വാങ്ങികാത്തിരിക്കേണ്ട. ഇനിയും സംശയം ഉള്ളവർ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ അത് കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video credit: Kairali Health

Rate this post