സദ്യക്ക് വിളമ്പാൻ സൂപ്പർ ടേസ്റ്റിൽ ഒരു ക്യാബേജ്‌ തോരൻ.. ഇതുപോലെ കാബേജ് തോരൻ ഉണ്ടാക്കി നോക്കൂ! | Kerala Sadya Style Cabbage Thoran Recipe

Kerala Sadya Style Cabbage Thoran Recipe Malayalam : ഓണ സദ്യയ്ക്ക് ഒഴിച്ച് കൂടാനാകാത്ത ഒരു വിഭവമാണ് തോരൻ എന്ന് പറയുന്നത്. ഓരോ സ്ഥലത്തും ഓരോ തരത്തിലുള്ള തോരൻ ആയിരിക്കും സദ്യയ്ക്ക് ഉപയോഗിക്കുന്നത്. വളരെ എളുപ്പത്തിൽ എങ്ങനെ ഒരു കാബേജ് തോരൻ ഓണസദ്യയ്ക്ക് തയ്യാറാക്കിയെടുക്കാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ആദ്യം തന്നെ കാബേജ് ചെറുതായി കൊത്തി അരിയാം.

മൂന്ന് തരത്തിൽ കാബേജ് അരിയാൻ സാധിക്കും. അത് എങ്ങനെയാണെന്ന് അറിയാൻ താഴെ കാണുന്ന വീഡിയോ കണ്ടു നോക്കുക. കാബേജ് അരിഞ്ഞെടുത്ത ശേഷം അത് ഒരു പാത്രത്തിലിട്ട് അല്പം ഉപ്പും മഞ്ഞപ്പൊടിയും ചേർത്ത് അൽപനേരം നന്നായി ഇളക്കി അടച്ചു വയ്ക്കാവുന്നതാണ്. കുറഞ്ഞത് ഒരു അഞ്ചുമിനിറ്റ് നേരമെങ്കിലും ഇങ്ങനെ വയ്ക്കുകയാണ് എങ്കിൽ കാബേജിനുള്ളിൽ വെള്ളമെല്ലാം

Cabbage Thoran

ഇറങ്ങുന്നതും അതുപോലെ തന്നെ ഇതിലെ വിഷാംശങ്ങൾ നീങ്ങുന്നതും കാണാൻ സാധിക്കും. ഈ ഒരു സ്റ്റെപ്പ് ചെയ്യാൻ ആഗ്രഹം ഇല്ലാത്തവർക്ക് ഇത് ഉപേക്ഷിക്കാവുന്നതാണ്. അതിനുശേഷം മൂന്നോ നാലോ ചെറിയ ഉള്ളി, ഒരു കഷണം ഇഞ്ചി, ആവശ്യത്തിന് പച്ചമുളക് എന്നിവ ചതച്ചെടുത്ത കാബേജ് അരിഞ്ഞു വച്ചിരിക്കുന്നതിലേക്ക് ചേർത്തു കൊടുക്കാം.

ശേഷം തോരന് ആവശ്യമായ തേങ്ങയും ചേർത്ത് നന്നായി തിരുമ്മി എടുക്കാവുന്നതാണ്. ഇനി ചെയ്യേണ്ടത് തോരന് ആവശ്യമായ കടുക് വറുത്തെടുക്കുകയാണ്. ഒരു ചീനച്ചട്ടിയോ നോൺസ്റ്റിക് തവയോ വെച്ച ശേഷം അതിലേക്ക് എണ്ണയും കടുകും ഇട്ടു കൊടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ. Video Credit : Veena’s Curryworld