പഞ്ഞി പോലെ സോഫ്റ്റ് പുട്ട് ഉണ്ടാക്കാൻ പുട്ടു പൊടി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. സോഫ്റ്റ് പുട്ടു പൊടി.!! | Kerala Puttu with Homemade Puttu Podi

എല്ലാവർക്കും ഇഷ്ടമുള്ള പുട്ട് കേരളത്തിൽ വീടുകളിൽ ഒഴിച്ചു കൂടാനാകാത്ത ഒരു പ്രഭാത ഭക്ഷണമാണ്. പുട്ട് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന നിരവധി മാർഗ്ഗങ്ങൾ ഇതിനോടകം പല വീട്ടമ്മമാരും പരീക്ഷിച്ചിട്ടുണ്ട്. എങ്കിൽ പോലും പലപ്പോഴും പുട്ടിന് മയം ഇല്ലായെന്നും പുട്ടുപൊടി കല്ല് പോലൊരിക്കുന്നു

എന്നൊക്കെയുള്ള പരാതികൾ സാധാരണ രീതിയിൽ ഉയർന്നു വരുന്ന ഒന്നാണ്. ഇതിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ എങ്ങനെ പുട്ടുപൊടി വീട്ടിൽ തന്നെ വളരെ പെട്ടെന്ന് തയ്യാറാക്കി എന്നും നല്ല മൃദുലവും മനോഹരവുമായ പുട്ട് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി പുട്ടിനായി എടുക്കുന്ന അരി പച്ചരി ഏതു വേണമെങ്കിലും എടുക്കാവുന്നതാണ്.

ബസ്മതി ഒഴികെയുള്ള അരികൾ എല്ലാം പുട്ട് ഉണ്ടാകുന്നതിന് അനുയോജ്യമാണ്. ഈ അരി നന്നായി കഴുകിയ ശേഷം മൂന്നോ നാലോ മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത് എടുക്കുക. അതിനു ശേഷം മിക്സിയുടെ ജാറിലിട്ട് ഒന്ന് ഓടിച്ച് എടുക്കാവുന്നതാണ്. മറ്റു പൊടികൾ പൊടിക്കുന്നത് പോലെ നല്ല നേർത്ത രീതിയിൽ പൊടിച്ച് എടുക്കാനുള്ള ആവശ്യം ഒന്നും തന്നെ ഇല്ല.

അല്പം തരിയായി കിടക്കുന്ന രീതിയിൽ പൊടിച്ചെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് ഇതൊന്ന് ചൂടാക്കി എടുക്കാവുന്നതാണ്. ചൂടായി വരുമ്പോൾ ഒരു മണം വരും അപ്പോൾ തീ ഓഫ് ചെയ്ത് പാത്രത്തിൽ നിന്ന് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഇടാവുന്നതാണ്. ശേഷം എന്തൊക്കെ ചെയ്യണം എന്നറിയാൻ വീഡിയോ മുഴുവനായി കാണാം. Video credit : Veena’s Curryworld