ഇത് കണ്ടിട്ട് പോയി വെള്ളയപ്പം ഉണ്ടാക്കൂ.. ഇനി ഒരിക്കലും വെള്ളയപ്പം ശരിയായില്ല എന്ന് ആരും പറയരുത്.!!

പെർഫെക്റ്റ് ആയി നാടൻ വെള്ളയപ്പം തയ്യാറാകാനായി ആദ്യം ഒരു ബൗളിലേക്ക് 1/4 കപ്പ് ചെറു ചൂടുവെള്ളം എടുക്കുക. എന്നിട്ട് അതിലേക്ക് 1/2 tsp ഇൻസ്റ്റന്റ് ഈസ്റ്റ്, 1 tsp പഞ്ചസാര ചേർത്ത് നല്ലപോലെ മിക്സ് ചെയ്‌ത്‌ ഒരു 15 മിനിറ്റ് റെസ്റ്റ് ചെയ്യാൻ വെക്കുക. അടുത്തതായി മാവ് തയ്യാറാകാനായി 2 കപ്പ് പച്ചരി കഴുകി വൃത്തിയാക്കി വെള്ളത്തിൽ കുതിർത്തിവെക്കുക.

അതിനുശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്കിടുക. എന്നിട്ട് അതിലേക്ക് 1 കപ്പ് തേങ്ങചിരകിയത്, 1/4 കപ്പ് വെള്ളം, 1/4 കപ്പ് തേങ്ങാവെള്ളം എന്നിവ ചേർത്ത് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക. രണ്ടു തവണ ആയാണ് അരച്ചെടുക്കേണ്ടത്. ആദ്യത്തെ അരച്ചെടുത്തശേഷം അത് ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിൽ നിന്നും ഒരു തവി മാവ് ഒരു പാത്രത്തിലേക്ക് മാറ്റി

അതിലേക്ക് 1 കപ്പ് വെള്ളം കൂടി ഒഴിച്ച് നല്ലപോലെ ചൂടാക്കിയശേഷം കുറുക്കി എടുക്കുക. അടുത്തതായി ബാക്കി അരിയും മറ്റും മിക്സിയിൽ അരച്ചെടുത്ത് അതിലേക്ക് കുറുക്കിയത് ചൂടാറിയശേഷം ചേർത്ത് മിക്സിയിൽ വീണ്ടും അരച്ചെടുക്കുക. എന്നിട്ട് ഇത് നേരത്തെ അരച്ചെടുത്ത മാവിന്റെ പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. പിന്നീട് ഇതിലേക്ക് ഈസ്റ്റ് മിക്സ്, 2 tbsp പഞ്ചസാര

എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. എന്നിട്ട് ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിച്ചെടുക്കുക. ഇനി മാവ് പുളിക്കാനായി 4 മണിക്കൂർ എടുത്തുവെക്കാം. അതിനുശേഷം പൊന്തിവന്ന മാവ് കൈലുകൊണ്ട് നല്ലപോലെ ഇളക്കുക. 1/4 കപ്പ് വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. അടുത്തതായി വെള്ളയപ്പം ചുട്ടെടുക്കുക. Video credit: Ayshaz World