എന്റമ്മോ!! പൊളിച്ചടുക്കി മുത്തേ.. ഡാൻസ് മാത്രമല്ല നല്ല കോമഡി ചെയ്യാനും വൈറൽ താരം വൃദ്ധിക്കറിയാം!!

വൃദ്ധി വിശാല്‍ എന്ന കൊച്ചുമിടുക്കിയുടെ പേര് പരിചിതമല്ലാത്തവര്‍ ഇന്ന് കുറവായിരിക്കും. കാരണം സോഷ്യൽ മീഡിയയുടെ മുഴുവൻ ഹൃദയം കീഴടക്കിയിരുന്നു വൃദ്ധി വിശാല്‍ എന്ന കൊച്ചു മിടുക്കികുട്ടിയുടെ ഡാൻസ് വീഡിയോ. ഒരൊറ്റ ഡാൻസ് വിഡിയോയിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ മനസിൽ ഇടം നേടിയ വൃദ്ധിക്കുട്ടി സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്.

ഇപ്പോഴിതാ ഡാൻസിൽ മാത്രമല്ല വൃദ്ധി മോൾ അഭിനയത്തിലും പുലിയാണ് എന്ന് വീടും തെളിയിച്ചിരിക്കുകയാണ്. ഡോ. പശുപതി എന്ന ചിത്രത്തിലെ കൽപ്പനയും ജഗദീഷും ഒന്നിച്ച് അഭിനയിച്ച രസകരമായൊരു ഒരു സീനാണ് വൃദ്ധി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. കൽപ്പനയുടെ യുഡിസി എന്ന കഥാപാത്രമായി എത്തിയ വൃദ്ധിയെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ അനുമോളായി വന്ന് പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് വൃദ്ധി. ഡാൻസർമാരായ വിശാൽ കണ്ണന്‍റെയും ഗായത്രിയുടേയും മകളാണ് വൃദ്ധി വിശാൽ. വൃദ്ധി വിശാല്‍ ഇതിനോടകം തന്നെ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

പരസ്യ ചിത്രങ്ങളിലും സീരിയലുകളിലുമൊക്കെ വൃദ്ധി വേഷമിടുന്നുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യിൽ പൃഥ്വിയുടെ മകളായി അഭിനയിക്കുവാനുള്ള അവസരം ഈ കുഞ്ഞുതാരത്തിന് ലഭിച്ചിട്ടുണ്ട്.

Comments are closed.