റവ കൊണ്ട് മിക്സിയിൽ അരച്ചെടുക്കുന്ന നല്ല സോഫ്റ്റ് അപ്പം; എത്ര കഴിച്ചാലും മതിവരില്ല ഈ പഞ്ഞി അപ്പം.!! | Instant rava appam recipe

Instant rava appam recipe in malayalam : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് റവ കൊണ്ട് പഞ്ഞി പോലുള്ളൊരു അപ്പത്തിന്റെ റെസിപ്പിയാണ്. അരിയൊക്കെ അരച്ചുവെക്കാൻ മറന്നു പോകുന്ന സാഹചര്യങ്ങളിൽ വീട്ടിലുള്ള കുറച്ചു റവ മിക്സിയിൽ അരച്ചെടുത്ത് ഇതുപോലെ അപ്പം ഒന്ന് ഉണ്ടാക്കി നോക്കൂ.. പിന്നെ ഈ അപ്പം എത്ര കഴിച്ചാലും മതിവരില്ല.

ഇതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് 1 1/2 കപ്പ് വറുത്ത റവയാണ്. ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് റവ ഇടുക. അതിനുശേഷം ഇതിലേക്ക് 3 tbsp ഗോതമ്പുപൊടി ചേർത്തു കൊടുക്കാം. ഗോതമ്പുപൊടിക്ക് പകരം മൈദ വേണമെങ്കിൽ ചേർക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് 1 tsp ഇൻസ്റ്റന്റ് യീസ്റ്റ്, 1 tbsp പഞ്ചസാര, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർക്കുക.

Instant rava appam recipe

ഇനി ഇതിലേക്ക് 2 കപ്പ് ചെറിയ ചൂടുള്ള വെള്ളം കുറേശെ ആയി ഒഴിച്ച് കൊടുത്ത് മിക്സ് ചെയ്തെടുക്കുക. എന്നിട്ട് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക. നല്ല ലൂസ് പോലെ ആയിരിക്കണം മാവ്. വേണമെങ്കിൽ കുറച്ചു വെള്ളം (3 tbsp) കൂടി ചേർത്ത് അരച്ചെടുക്കാവുന്നതാണ്. അതിനുശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. പിന്നീട് ഇത് അരമണിക്കൂർ റസ്റ്റ് ചെയ്യാൻ മൂടിവെക്കുക.

അപ്പോൾ മാവ് നല്ലപോലെ പുളിച്ചു വന്നിട്ടുണ്ടാകും. ഇനി മാവ് ഒരു തവികൊണ്ട് നല്ലപോലെ ഇളക്കി അപ്പം ചുട്ടെടുക്കാവുന്നതാണ്. അതിനായി ഒരു തവ അടുപ്പത്തുവെച്ചു ചൂടാക്കുക. ബാക്കി ചെയ്യേണ്ട കാര്യങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Video credit: Meetu’s Kitchen Temple Land

5/5 - (1 vote)