വെറും അര ഗ്ലാസ് ഉഴുന്ന് കൊണ്ട് ദോശക്കും ഇഡലിക്കുമുള്ള മാവ് ഉണ്ടാക്കുന്ന ട്രിക്ക് ഒന്ന് കാണൂ.. | idli dosa batter tips
അരഗ്ലാസ് ഉഴുന്നു കൊണ്ട് 5 ലിറ്റർ ദോശമാവ് ഇടലി മാവോ തയ്യാറാക്കി എടുക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി അര ഗ്ലാസ് ഉഴുന്നും ഒരു സ്പൂൺ ഉലുവയും അഞ്ചാറ് മണിക്കൂർ കുതിർത്ത് എടുക്കുക യാണ് ആദ്യം ചെയ്യേണ്ടത്. അത്രയും നേരം കുതിർക്കാൻ വെക്കുന്നത് കൊണ്ട് തന്നെ ഉഴുന്ന് നല്ലതുപോലെ തടിച്ച് വരുന്ന തായിരിക്കും. ശേഷം ഇവയിലെ വെള്ളം
എല്ലാം കളഞ്ഞ് നല്ലതുപോലെ അരച്ചെടുക്കുക യാണ് ചെയ്യേണ്ടത്. ഫ്രിഡ്ജിൽ വച്ച തണുത്ത വെള്ളം കൊണ്ട് അരച്ചെടുക്കാൻ ആയി പ്രത്യേകം ശ്രദ്ധിക്കുക. അര ഗ്ലാസ് ഉഴുന്നിന് മൂന്ന് ഗ്ലാസ് അരി എന്ന കണക്കിലാണ് എടുക്കേണ്ടത്. കുതിർത്തു വച്ചിരി ക്കുന്ന അരിയും കുറച്ച് തണുത്ത വെള്ളം കൂടി ചേർത്ത് വീണ്ടും അരച്ചെടുക്കുക. ദോശയ്ക്ക് വേണ്ടിയാണ് നമ്മൾ മാവ് തയ്യാറാക്കുന്ന എങ്കിൽ കുറച്ച് വെള്ളം ഒഴിച്ച് ലൂസ്
ആക്കിയ ശേഷമായിരിക്കണം എടുക്കേണ്ടത് എന്നാൽ ഇഡലിക്ക് വേണ്ടിയാണ് മാവ് തയ്യാറാക്കുന്നതിൽ എങ്കിൽ കട്ടിയിൽ ആയിരിക്കണം എടുക്കേണ്ടത്. മാവ് ആവശ്യ മുള്ളത് വേർതിരിച്ചെടുത്ത അതിനുശേഷം ബാക്കിയുള്ള ചെറിയ പാത്രത്തിലാക്കി വയ്ക്കാനായി ശ്രദ്ധിക്കണം. കാരണം രണ്ടുമൂന്നുദിവസം മാവ് ഇരിക്കേണ്ട അതിനാൽ മാവിന്റെ മൃദുത്വം നിലനിർത്തണ മെങ്കിൽ ഈ രീതിയിൽ ചെയ്താലേ സാധിക്കൂ. മാവ്
കലക്കി അതിനുശേഷം പാനിൽ വെച്ച് പരത്തി എടുക്കുക യാണെങ്കിൽ ദോശയ്ക്കു വേണ്ടി മാവു നല്ലതുപോലെ പരന്നു കിട്ടുകയും ചെയ്യും നല്ല പേപ്പർ സോഫ്റ്റ് പോലത്തെ ദോശ ഉണ്ടാക്കിയെടുക്കുകയും ചെയ്യാവുന്നതാണ്. എല്ലാവരും മാവു കുഴയ്ക്കുമ്പോൾ ഈ ഒരു ടെക്നിക് ഉപയോഗിക്കാമല്ലോ. idli dosa batter tips.. Video Credits : Malus tailoring class in Sharjah