ഇഡ്‌ലി മാവ് ചായ ഗ്ലാസ്സിൽ ഒഴിച്ചാൽ കാണു ഒരു കിടിലൻ ഐഡിയ!! പെട്ടെന്ന് കണ്ടു നോക്കൂ.. അടിപൊളിയാണേ!

ആരാണ് ഒരു വെറൈറ്റി ഇഷ്ടപ്പെടാത്തതായിട്ട് ഉള്ളത്! ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ഇഡലി തട്ടില്ലാതെ ഒരു വെറൈറ്റിയായ ഇഡലി ഉണ്ടാക്കുവാനുള്ള ഒരു അടിപൊളി ഐഡിയ ആണ്. അപ്പോൾ എങ്ങിനെയാണ് ഇഡലി ഉണ്ടാകുന്നത് എന്ന് നോക്കിയാലോ.? നമ്മൾ ഇവിടെ 1/2 ഗ്ലാസ് ഉഴുന്നും 1/2 spn ഉലുവയും ആണ് എടുത്തിരിക്കുന്നത്.

ആദ്യം ഇവരണ്ടും കൂടി 4 മണിക്കൂർ വെള്ളത്തിലിട്ട് കുതിർക്കാൻ ഫ്രിഡ്ജിൽ വെക്കുക. അതുപോലെ തന്നെ 2 1/2 ഗ്ലാസ് പച്ചരി മറ്റൊരു പാത്രത്തിലിട്ട് വെള്ളത്തിൽ കുതിർത്തി വെക്കുക. അതിനുശേഷം ഇവ ഓരോന്നും മിക്സിയിൽ നല്ലപോലെ അരച്ചെടുത്ത് രണ്ടും കൂടി ഒരു പാത്രത്തിലാക്കി കൈകൊണ്ട് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ഇത് നമ്മൾ രാത്രി ചെയ്‌തശേഷം രാവിലെ ആണ് എടുത്ത് ഉപയോഗിക്കുന്നത്.

അപ്പോൾ മാവ് നല്ലപോലെ പൊങ്ങി വന്നിട്ടുണ്ടാകും. നമ്മൾ ഇനി ഇത് നന്നായി ഇളക്കരുത്. അടുത്തതായി ഈ മാവ്‌കൊണ്ട് ഇഡലി ഉണ്ടാക്കുകയാണ്. സാധാരണ ഇഡലി തട്ടിലാണ് നമ്മൾ ഇഡലി ഉണ്ടാക്കാറുള്ളത്. എന്നാൽ നമ്മൾ ഇവിടെ സ്റ്റീൽ ഗ്ലാസിലാണ് ഇഡലി ഉണ്ടാക്കിയെടുക്കുന്നത്. ഒരു ഗ്ലാസിന്റെ മുക്കാൽ ഭാഗം മാവ് ഒഴിച്ച് ഇഡലി ഉണ്ടാക്കുമ്പോൾ നമുക്ക് ഒരെണ്ണം ഒക്കെ കഴിച്ചാൽ അത്യാവശ്യം ആകും.

ഇഡലിത്തട്ടിൽ ആണെങ്കിൽ അതിൽ കുറെ ഉണ്ടാകേണ്ടി വരികയും അതുപോലെ തന്നെ എപ്പോഴും കഴുകി വൃത്തിയാക്കുകയും ചെയേണ്ടിവരും. സ്റ്റീൽ ഗ്ലാസിലാകുമ്പോൾ ആ പരിപാടി വേഗം തീരുന്നതായിരിക്കും. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Video credit: Grandmother Tips