ചക്ക മാങ്ങ തേങ്ങ കപ്പ ഒരു വർഷം വരെ കേടാവാതെ സൂക്ഷിക്കാം.. കണ്ടില്ലെങ്കിൽ അത് നഷ്ടം തന്നെ നിങ്ങൾക്ക്.!! | How to store jackfruits

നാടൻ ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവർ നിരവധിയാണ് പ്രത്യേകിച്ച് ചക്ക മാങ്ങ കപ്പ എന്നിവ എത്ര കഴിച്ചാലും ഇവയുടെ രുചി മലയാളികളുടെ നാവിൽ നിന്ന് വിട്ടു പോകില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ സീസൺ കഴിയുമ്പോൾ ഇവ ഇനി കിട്ടില്ലല്ലോ എന്നോർത്ത് വിഷമിക്കുന്നു അവരാണ് അധികവും ആളുകൾ. അങ്ങനെ യുള്ളവർക്ക് എങ്ങനെ വർഷങ്ങളോളം ചക്കയും മാങ്ങയും മറ്റും സൂക്ഷിച്ചുവെക്കാം എന്നും ആവശ്യമുള്ള പ്പോൾ അവർ എങ്ങനെ എടുത്ത് ഉപയോഗിക്കാം

എന്നുമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ചക്ക മാങ്ങ കപ്പ എന്നിവ ഫ്രിഡ്ജിൽ സൂക്ഷി ക്കുന്നതിന് മുൻപായി അവ കഴുകി മണ്ണും ചെളിയും ഒക്കെ കളഞ്ഞെടുക്കുക എന്നതാണ്. പിന്നെ ചെയ്യേണ്ടത് വെട്ടിമാറ്റി കഷ്ണ ങ്ങളാക്കി വെച്ച് വേണം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ. പെട്ടെന്ന് ഉപയോഗിക്കേണ്ടത് അല്ലെങ്കിൽ കുരു നീക്കം ചെയ്തു ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. അതിനായി ചക്ക ഒരു കവറിൽ മാറ്റുകയാണ് ചെയ്യേണ്ടത്

ശേഷം അത് ഫ്രീസറിൽ വേണം സൂക്ഷിക്കാൻ. ഇങ്ങനെ സൂക്ഷിക്കുന്നവ സുരക്ഷിത മായിരിക്കും. കപ്പയും ഇതുപോലെ തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. തൊലി കളഞ്ഞ് കഴുകി കവറിലിട്ട് ഫ്രീസറിൽ സൂക്ഷിക്കുന്നത് കേടു വരാതെ സൂക്ഷിക്കുന്നതിനു കാരണമായേക്കാം. തേങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അത് നന്നായി ചിരകിയെടുത്ത് ശേഷം ഒരു പാത്രത്തിലോ കവറിൽ ഇട്ടു വേണം സൂക്ഷിക്കാൻ. ഇങ്ങനെ തേങ്ങ

ഉപയോഗിക്കുകയാണെങ്കിൽ ആറുമാസത്തോളം അത് കേടുപാടുകളൊന്നും തന്നെ ഇല്ലാതെ സൂക്ഷിച്ചു വയ്ക്കാൻ ആയി സാധിക്കുന്നതാണ്. ഇങ്ങനെ ഫ്രീസറിൽ വച്ച് കപ്പ എന്നിവ പുറത്തെടുക്കുമ്പോൾ അല്പം വെള്ളചുവ തോന്നിയേക്കാം എന്നാൽ അത് പാചകം ചെയ്യുമ്പോൾ മറ്റുയാതൊരു രുചിയോ ഭേദവും അനുഭവപ്പെടില്ല. Video credits : Nisha’s Magic World