ചക്കക്കുരു വർഷങ്ങളോളം കേടാകാതെ സൂക്ഷിച്ചു വെക്കാൻ ഒരു സീക്രട്ട്! ഇത്രയും കാലം അറിയാതെ പോയല്ലോ!! | How to Store Jackfruit Seeds

ചക്കക്കുരു കൊണ്ട് നിരവധി വിഭവങ്ങൾ ആണ് ഇന്ന് മാർക്കറ്റിൽ സുലഭമായി ലഭിക്കുന്നത്. എന്നാൽ ചക്കയുടെ സീസൺ കഴിഞ്ഞാൽ ചക്കക്കുരു എങ്ങനെ വർഷം ഉടനീളം കേടുവരാതെ സൂക്ഷിക്കാം എന്നതിനെ പറ്റി അധികവും ആളുകൾക്ക് ധാരണ ഉണ്ടാകില്ല. ഇങ്ങനെ ഉള്ളവർക്ക് ചക്കക്കുരു എങ്ങനെ വീട്ടിൽ സൂക്ഷിക്കാം എന്നാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത്

സൂക്ഷിക്കാൻ ആവശ്യമായി ചക്കക്കുരു നന്നായി കഴുകി എടുക്കുകയാണ്. ഇങ്ങനെ ചക്കക്കുരു എടുക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി മുറിഞ്ഞു പോയതോ ചീത്ത ആയതുമായ ചക്കക്കുരു ഇതിനായി എടുക്കാതിരിക്കുക. ഒരുപാട് പഴുത്ത് പോയതും എന്നാൽ ഒട്ടും മൂക്കാത്തതും ആയ ചക്കക്കുരു സൂക്ഷിച്ച് വെക്കുന്നതിൽ നിന്നും ഒഴിവാക്കേണ്ടതാണ്. ചക്കക്കുരു സൂക്ഷിച്ച് വെക്കുമ്പോൾ അതിൽ നിന്നും

പാടയുടെ അംശവും ചക്കയുടെ അംശവും ഒക്കെ പൂർണമായും നീക്കം ചെയ്യേണ്ടതാണ്. ഇനി എങ്ങനെയാണ് ചക്കക്കുരു സൂക്ഷിച്ചു വെക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആർക്കും അറിയാത്ത ഒരു ടിപ്പ് ആണ് പറയാൻ പോകുന്നത്. സൂക്ഷിച്ചു വയ്ക്കാൻ ഉദ്ദേശിക്കുന്ന അത്രയും ചക്കക്കുരു തലേന്ന് രാത്രിയിൽ വെള്ളത്തിൽ ഇട്ടു വെച്ച് അതിൻറെ പുളിപ്പ് രസം പൂർണമായും നീക്കം ചെയ്തതിനു ശേഷം വേണം സൂക്ഷിച്ചു വെക്കുവാൻ.

ഇങ്ങനെ വെള്ളത്തിലിട്ട ചക്കക്കുരു പിറ്റേ ദിവസം ഒരു തുണിയിലോ പേപ്പറിലോ നിരത്തിയിട്ട് വെള്ളമയം പൂർണമായും നീക്കം ചെയ്യാവുന്നതാണ്. ശേഷം ഒരു പ്ലാസ്റ്റിക് കവറിൽ ഇട്ടു കാറ്റ് കയറാത്ത വിധം കെട്ടിവച്ച് സൂര്യ പ്രകാശം ഏൽക്കാത്തിടത്ത് ഇത് സൂക്ഷിച്ചുവെക്കാം. എങ്ങിനെയാണ് ചെയ്യേണ്ടതെന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ചെയ്തു നോക്കൂ..Video credit: Saji’s Homecafe

Rate this post