
പച്ചമാങ്ങ വർഷങ്ങളോളം എങ്ങനേ സൂക്ഷിച് വെക്കാം ? ഇങ്ങനെ ചെയ്താൽ മാത്രം മതി.!! | How to Preserve Mango Fresh for years
പച്ചമാങ്ങ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ എല്ലാം വായിൽ വെള്ളമൂറും. കുറച്ചു ഉപ്പും മുളകും ഇട്ട് പച്ചമാങ്ങ കഴിക്കുന്നത് ഒന്ന് ഓർത്തു നോക്കിക്കേ. അന്യനാടുകളിൽ താമസിക്കുന്നവർക്ക് പ്രത്യേകിച്ചും കൊതിയൂറുന്ന നിമിഷമാണ് അത്. നാട്ടിൽ പോയി വരുമ്പോൾ കുറച്ചു പച്ചമാങ്ങ കൊണ്ടു വരാൻ സാധിച്ചാൽ അത് നല്ലതല്ലേ. ഈ പച്ചമാങ്ങ വർഷങ്ങളോളം കേടു വരാതെ സൂക്ഷിക്കാൻ സാധിച്ചാലോ.
എങ്ങനെ എന്നല്ലേ. അത് അറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ വിശദമായി കണ്ടു നോക്കിയാൽ മതി.പച്ചമാങ്ങ എല്ലാ സീസണിലും കിട്ടാത്ത ഒരു സാധനമാണ്. അതു കൊണ്ട് തന്നെ ഇത് കിട്ടുന്ന സമയത്ത് എടുത്ത് ഈ രീതിയിൽ സൂക്ഷിച്ചാൽ വർഷം മുഴുവൻ പച്ചമാങ്ങ ഉപയോഗിക്കാം. ഒരു ചമ്മന്തി അരയ്ക്കാനോ മീൻ കറി വയ്ക്കാനോ പച്ചടി ഉണ്ടാക്കാനോ ഒക്കെ ഈ പച്ചമാങ്ങ ഉപയോഗിക്കാൻ സാധിക്കും.അതിനായി ആദ്യം തന്നെ ആവശ്യമായ മാങ്ങ കഴുകി ചെത്തി എടുക്കണം.
ഇതിനെ നീളത്തിൽ അരിഞ്ഞു എടുക്കണം. ഈ മാങ്ങാ കഷ്ണങ്ങൾ മുങ്ങി കിടക്കാൻ പാകത്തിൽ വെള്ളം ഒഴിക്കുക. ഈ വെള്ളത്തിൽ കുറച്ചു പഞ്ചസാര കലക്കിയിട്ടുണ്ടാവണം. ഇതിലേക്ക് അൽപം വിനാഗിരി കൂടി ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം. അര മണിക്കൂർ കഴിഞ്ഞ് ഈ വെള്ളം വാർത്തു കളയണം. അതിന് ശേഷം ഒരു വൃത്തിയുള്ള ടവൽ എടുത്തിട്ട് അതിൽ നിരത്തി വയ്ക്കണം.
ഇത് വെയിലത്തു ഒന്നും വയ്ക്കാതെ തുണി വച്ചു തന്നെ വെള്ളം കളഞ്ഞിട്ട് ഒരു പാത്രത്തിൽ ഇട്ടു വച്ചാൽ മതിയാവും. ഇങ്ങനെ രണ്ട് മണിക്കൂർ വച്ചതിന് ശേഷം ഒരു സിപ് ലോക്ക് കവറിൽ ഇട്ടു വച്ചാൽ മതി. ഫ്രീസറിൽ രണ്ട് മണിക്കൂർ വച്ചത് കൊണ്ട് തന്നെ ഇവ തമ്മിൽ ഒട്ടിപിടിക്കാതെ ഇരിക്കും.Video Credit : Mini’s LifeStyle