ചൗവ്വരി ഇനി കടയിൽ നിന്നും വാങ്ങേണ്ട! ഈസിയായി ആർക്കും വീട്ടിൽ തന്നെ ചൗവ്വരി ഉണ്ടാക്കാം.!! | How to make Chowari

How to make Chowari in Malayalam : ചൗവ്വരി എന്നുപറഞ്ഞ് നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന സാധനം എന്താണ് എന്ന് നിങ്ങൾക്കറിയാമോ? ചൗവ്വരി നമ്മുടെ സ്വന്തം കപ്പയിൽ നിന്ന് ഉണ്ടാക്കുന്നതാണെന്ന് അറിഞ്ഞാൽ ഞെട്ടൽ തോന്നുന്നുണ്ടോ? ഇത് ശരിക്കും കപ്പയിൽ നിന്നും ഉണ്ടാക്കുന്നത് വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. കപ്പയുടെ സ്റ്റാർച്ച് കൊണ്ടാണ് ഇത് തയ്യാറാക്കി എടുക്കുന്നത്. അതിന് ആദ്യം ചെയ്യേണ്ടത് കപ്പ തോൽ കളഞ്ഞ്

നന്നായിട്ട് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അതിനുശേഷം ഇത് നന്നായിട്ട് ഒന്ന് അരച്ചെടുക്കുക, അരച്ച് കഴിഞ്ഞിട്ട് ഇത് കുറച്ച് വെള്ളം കൂടി ചേർത്ത് ഇത് ഒരു തുണിയിലേക്ക് അരിച്ചെഴുക്കുക. അരിച്ചൊഴിക്കുന്നതിനു ഒപ്പം തന്നെ കുറച്ചുകൂടി വെള്ളം ചേർത്തതിനു ശേഷം കുറച്ചു മണിക്കൂറുകൾ അടച്ചു വെച്ച് കഴിയുമ്പോൾ വെള്ളം നന്നായിട്ട് തെളിഞ്ഞുവരും. തെളിഞ്ഞ വെള്ളം കളഞ്ഞതിനു ശേഷം വീണ്ടും കുറച്ചുകൂടി വെള്ളം ഒഴിച്ച്

How to make Chowari

ഒന്നുകൂടി തെളിയാൻ ആയിട്ട് വയ്ക്കുക. അപ്പോൾ അതിന്റെ കൂടുതൽ കപ്പയുടെ സ്വാദ് മാറിയിട്ട് വെറും വൈറ്റ് പൊടി മാത്രമായിട്ട് മാറിക്കിട്ടും. ആ പൊടി ഇനി നമുക്ക് വെയിലത്ത് വച്ച് ഒന്ന് ഉണക്കണം. ഉണക്കിയതിനു ശേഷം വീണ്ടും വെള്ളത്തിൽ കലക്കി എടുക്കാം. കലക്കി കഴിഞ്ഞാൽ ഇനി ചെയ്യേണ്ടത് ആ വെള്ളം ചെറിയ തീയിൽ ഒരു പാനിലേക്ക് ഒഴിച്ചു കൊടുത്തു നന്നായിട്ടൊന്നു ഇളക്കി കൊടുത്ത് ഒരു ക്രീം പോലെ ആയി വരുന്ന സമയത്ത് തീ ഓഫ് ചെയ്തതിനുശേഷം

ഇതിനെ ഇനിയാണ് നമ്മൾക്ക് ചൗവ്വരിയുടെ രൂപത്തിൽ ആക്കിയെടുക്കേണ്ടത്. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ള വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credits : Leafy Kerala

Rate this post