ഈ ഇല ഒന്ന് ഒടിച്ചു വെച്ചാൽ പിന്നെ എലി ആ വഴിയിൽ വരില്ല.. എലിയെ തുരത്താൻ കൊണ്ട് 3 എളുപ്പ വഴികൾ.!! | Home remedies for get rid off rats

ക്ഷുദ്രജീവികളുടെ ശല്യം സഹിക്കാൻ കഴിയാത്ത അധികവും വീടുകൾ ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. എലി, പാറ്റ, ഈച്ച എന്നിവ പരത്തുന്ന രോഗങ്ങൾ മൂലം വലയുന്നവർക്കായി ഇനി ഇവയെ വീട്ടിൽ നിന്ന് തുരത്താനുള്ള എളുപ്പ വഴിയാണ് പറയുന്നത്. വളരെ പെട്ടെന്ന് തന്നെ എളുപ്പത്തിൽ എലിയെ വീട്ടിൽ നിന്നും പരിസരപ്രദേശത്ത് നിന്ന് തുരത്താനുള്ള വഴികളും കൊല്ലാനുള്ള ഏറ്റവും എളുപ്പമുള്ള

മാർഗവും ഇന്ന് പരിചയപ്പെടാം. ആദ്യം തന്നെ എലിയെ ഓടിക്കാനുള്ള രണ്ട് മാർഗങ്ങളാണ് പറയുന്നത്. ആദ്യത്തേത്, എരിക്കിൻ ഇല ഉപയോഗിച്ചുള്ളതാണ്. മനുഷ്യർക്കു പോലും അസഹ്യമായി തോന്നുന്ന ഒരു മണമാണ് എരിക്കിന് ഉള്ളത്. ഈ ഗന്ധം ഒരിക്കലും എലികൾക്ക് സഹിക്കാൻ കഴിയുന്നതല്ല. അതുകൊണ്ടു തന്നെ എലി വരുന്ന പ്രദേശത്ത് എരിക്കിന്റെ ഒരു കമ്പ് ഓടിച്ച ശേഷം അതിൻറെ ഇലയും

തണ്ടും വയ്ക്കാവുന്നതാണ്. രണ്ടുമൂന്നുദിവസം ഇങ്ങനെ മാറ്റി വയ്ക്കുകയാണെങ്കിൽ എലിയുടെ ശല്യവും കുറയുന്നതായി കാണാൻ സാധിക്കും. അടുത്ത തായി ഒരു പഴുത്ത തക്കാളി രണ്ടായി കീറി എടുക്കുക. അതിനുശേഷം അതിൻറെ നടുക്കായി ചീകിയ ശർക്കര, നല്ല എരിവുള്ള മുളകുപൊടി എന്നിവ ചേർത്ത് തിരുമ്മി വെക്കാവുന്നതാണ്. ഇത് കഴിക്കുമ്പോൾ എലിയുടെ വയറ്റിൽ ഒരു അസിഡിറ്റി ഉണ്ടാവുകയും ആ

പ്രദേശത്തേക്ക് പിന്നെ അത് വരാതിരിക്കുന്നതിന് സഹായിക്കുകയും ചെയ്യും.ഇനി എലിയെ പാടെ തുരത്താനുള്ള അല്ലെങ്കിൽ കൊല്ലാനുള്ള മാർഗ്ഗത്തെ പറ്റിയാണ് പറയുന്നത്. രണ്ടോ മൂന്നോ സ്പൂൺ ആട്ട അല്ലെങ്കിൽ കപ്പലണ്ടി പൊടി തേങ്ങാക്കൊത്ത് ഉണക്കിപൊടിച്ചത് ഇവയിൽ ഏതെങ്കിലും ഒരു പാത്രത്തിൽ എടുക്കുക. ഇത് കഴിക്കുന്ന എലി ചത്ത് വീഴുന്നതായി കാണാൻ സാധിക്കും. Home remedies for get rid off rats.. Video Credits : Resmees Curry World

Rate this post