
എത്ര കിലോ മത്തി ഉണ്ടെങ്കിലും വെറും 5 മിനിറ്റിൽ വൃത്തിയാക്കാം; കത്തി പോലും വേണ്ട!! കുട്ടികൾക്ക് വരെ ചെയ്യാം.!! | Fish cleaning tricks
വീട്ടമ്മമാർക്ക് അടുക്കളയിലെ പല ജോലികളും എളുപ്പത്തിൽ ചെയ്തുതീർക്കാൻ ആഗ്രഹം ഉണ്ടായിരിക്കും. എന്നിരുന്നാൽ പോലും ചില ജോലികൾ ചെയ്യുമ്പോൾ വളരെ യധികം പ്രയാസം അനുഭവപ്പെടുന്നത് ആയി തോന്നിയേക്കാം. ഉദാഹരണത്തിന് ഒരുപാട് ചെതുമ്പൽ ഉള്ള ചാള വൃത്തിയാക്കുക. തേങ്ങ പൊട്ടിച്ച് ചിരകിയെടുക്കുക ബാക്കി വരുന്ന തേങ്ങ ഫ്രഷ് ആയി തന്നെ
സൂക്ഷിക്കുക എന്നിവ ഇക്കൂട്ടത്തിൽ വളരെ യധികം വീട്ടമ്മമാരെ വലയ്ക്കുന്ന കാര്യങ്ങളാണ്. ഇവയ്ക്ക് ഒക്കെ പ്രതിവിധി എങ്ങനെ കണ്ടെത്താം എന്നാണ് ഇന്ന് നോക്കുന്നത്. ആദ്യം തന്നെ തേങ്ങ പൊട്ടിക്കുമ്പോൾ രണ്ടു മുറിയും ഒരേ രീതിയിൽ വരുന്നതിനായി എന്ത് ചെയ്യാം എന്നാണ് പറയുന്നത്. തേങ്ങ പൊട്ടിക്കുന്നതിനു മുൻപേ തന്നെ അത് വെള്ളത്തിൽ നന്നായി ഒന്ന് നനച്ച് എടുക്കുകയാണ് ആദ്യം തന്നെ ചെയ്യേണ്ടത്. അതിനു
ശേഷം ഏതു വലിപ്പത്തിലാണ് തേങ്ങ മുറിച്ചു കിട്ടേണ്ടത് അതിൽ കൂടി പിച്ചാത്തിയോ മറ്റോ കൊണ്ട് ചെറുതായി ഒന്ന് മാർക്ക് ചെയ്ത് കൊടുക്കുകയാണ് വേണ്ടത്. അതിനു ശേഷം വെട്ടിരുമ്പോ അല്ലെങ്കിൽ തേങ്ങ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ഉപകരണം വെച്ച് ഒന്ന് തട്ടിയാൽ മാത്രം മതിയാകും നമ്മൾ വരച്ച അതെ രീതിയിൽ തന്നെ തേങ്ങാമുറി ലഭിക്കുന്നതാകും. അടുത്തതായി പറയാൻ പോകുന്നത് ഒരു തേങ്ങ പൊട്ടിച്ചു
കഴിഞ്ഞാൽ രണ്ടു മുറിയും ഒരു ദിവസം തന്നെ ഉപയോഗിക്കണമെന്നില്ല ഉപയോഗി ക്കേണ്ടാത്ത തേങ്ങാമുറി ഫോയിൽ പേപ്പർ ലോ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ എത്ര ദിവസം വേണമെങ്കിലും അത് തന്നെ എടുക്കാൻ സാധിന്നതാണ്. Fish cleaning tricks.. Video Credits : Ramshi’s tips book