
മീൻ വെട്ടുന്ന വീട്ടമ്മമാരുടെ ഈ വലിയ തലവേദന അങ്ങനെ മാറിക്കിട്ടും.. അടുക്കളയിലെ സൂപ്പർ സൂത്രം.!! | Fish Cleaning Kitchen Tips
Fish Cleaning Kitchen Tips Malayalam : ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു കൊച്ചു ടിപ്പ് ആണ്. നമ്മൾ വീടുകളിൽ മീനൊക്കെ വാങ്ങി നല്ലപോലെ വൃത്തിയാക്കി കഴിയുമ്പോൾ നമ്മുടെ കയ്യിൽ മീനിന്റെ മണം പെട്ടെന്നൊന്നും പോകാറില്ല. എത്ര തന്നെ കൈ കഴുകിയതും മീനിന്റെമണം കയ്യിൽ ഉണ്ടായിരിക്കും. ഈ മാന് പെട്ടെന്ന് പോകാനുള്ള ഒരു
സൂത്രവിദ്യയും കൊണ്ടാണ് ഇന്ന് ഞാൻ വന്നിരിക്കുന്നത്. അതിനായി ആദ്യം മീനെല്ലാം വൃത്തിയാക്കിയ ശേഷം കൈ ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ച് നല്ലപോലെ കഴുകുക. ഏകദേശം ഒരു മിനിറ്റെങ്കിലും നന്നായി കൈ കഴുകണം. അതിനുശേഷം ഉണങ്ങിയ ഒരു തുണിയുണ്ട് കൈ നന്നായി തുടക്കുക. ശേഷം വെളിച്ചെണ്ണയാണ് നമ്മൾ മീനിന്റെ മണം കയ്യിൽ നിന്നും

പോകാനായി ഉപയോഗിക്കുന്നത്. അതിനായി കയ്യിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് നന്നായി തേച്ചു പിടിപ്പിക്കുക. ഒരു മിനിറ്റോളം സമയമെടുത്ത് വെളിച്ചെണ്ണ കയ്യിലും വിരലുകൾക്കിടയിലും മറ്റും നന്നായി തേച്ചു പിടിപ്പിക്കുക. അതുപോലെ നഖത്തിന്റെ ഇടയിലും ചെയ്യണം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ മീൻ കഴുകിയതിന്റെയോ വൃത്തിയാക്കിയതിന്റെയോ മണം
കയ്യിൽ ഉണ്ടാകുന്നതല്ല. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഇതല്ലാതെ വേറെ ഐഡിയ വല്ലതും നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യണേ.. Video credit: Mums Daily Tips & Tricks