ഗോതമ്പുപൊടി ഉണ്ടോ.? ഒരു തവണ ബട്ടൂര ഇങ്ങനെ ഉണ്ടാക്കി നോക്കൂ വളരെ എളുപ്പത്തിൽ ടേസ്റ്റിയായ ബട്ടൂര

ഗോതമ്പുപൊടി ഉണ്ടോ.? എങ്കിൽ ഒരു തവണ ബട്ടൂര ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ 😋👌 വളരെ എളുപ്പത്തിൽ ടേസ്റ്റിയായ ബട്ടൂര 👌👌 ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ടേസ്റ്റിയായിട്ടുള്ള ഒരു ബട്ടൂരയുടെ റെസിപ്പിയാണ്. മൈദകൊണ്ടാണ് പലരും ബട്ടൂര ഉണ്ടാക്കാറുള്ളത്; എന്നാൽ നമ്മൾ ഇവിടെ ഗോതമ്പുപൊടി ഉപയോഗിച്ചാണ് വളരെ എളുപ്പത്തിൽ ബട്ടൂര ഉണ്ടാക്കിയെടുക്കുന്നത്. റെസിപ്പിയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  1. Wheat flour -2cup
  2. Semolina -1/4cup
  3. Curd-1/4cup
  4. Salt-1/2tsp
  5. Sugar-1tsp
  6. Baking Soda -1/4tsp or Baking Powder -1/2tsp
  7. Oil -2tsp +1tbsp
  8. Oil -for Frying

ആദ്യം ഒരു ബൗളിൽ ആട്ട എടുക്കുക. എന്നിട്ട് അതിലേക്ക് റവ, ഉപ്പ്, പഞ്ചസാര, ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അടുത്തതായി മറ്റൊരു ബൗളിലേക്ക് തൈര് എടുക്കുക. എന്നിട്ട് അതിലേക്ക് ഓയിൽ ചേർത്ത് ഇളക്കുക. പിന്നീട് ഇത് ആട്ടയുടെ മിക്സിലേക്ക് ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. എന്നിട്ട് അതിലേക്ക് കുറേശെ ഇളംചൂടുവെള്ളം ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. പിന്നീട് ഇത് പരത്തിയെടുത്ത് ഓയിലിൽ ഫ്രൈ ചെയ്തെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veena’s Curryworld ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post