ഗോതമ്പുപൊടി ആവി കേറ്റി ഇതു പോലെ ഒന്ന് ചെയ്തു നോക്കൂ.. ഗോതമ്പുപൊടി കൊണ്ട് പഞ്ഞി പോലൊരു ബ്രേക്ക്ഫാസ്റ്റ്.!! | Easy Wheat Flour Breakfast Recipe

ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഗോതമ്പ് പൊടി ആവിയിൽ വേവിച്ചെടുത്ത് ഉണ്ടാക്കുന്ന ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ്. നല്ല പഞ്ഞിപോലെ ഉള്ള ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് ആണിത്. അതിനായി ആദ്യം 1 കപ്പ് ഗോതമ്പുപൊടി ഒരു കേക്ക് ടിന്നിലേക്ക് ഇടുക. എന്നിട്ട് ഒന്ന് പരത്തി കൊടുക്കുക. ഇനി ഇത് നമുക്ക് ആവി കയറ്റണം. അതിനായി ഇഡലിത്തട്ടിൽ വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോൾ അതിലേക്ക് ഗോതമ്പുപൊടി

നിറച്ച ടിൻ ഇറക്കിവെച്ച് 2 മിനിറ്റ് ഹൈ ഫ്ലേമിലും 6 മിനിറ്റ് ലോ ഫ്ലേമിലും വെച്ച് ആവി കയറ്റിയെടുക്കുക. ചൂടാറിയ ശേഷം ഇത് ഒന്ന് ഇളക്കി കട്ടയെല്ലാം ഉടച്ച് ഒരു മിക്സിയുടെ ജാറിലേക്കിട്ട് നന്നായി പൊടിച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് 1 tbsp തേങ്ങാ ചിരകിയത്, ആവശ്യത്തിനുള്ള ഉപ്പ്, 3 tbsp ചോറ് എന്നിവ കൂടി ചേർത്ത് മിക്സിയിൽ ഒന്ന് പൾസ് ചെയ്‌ത്‌ അടിച്ചെടുക്കുക. ഇനി ഇത് ഒരു ബൗളിലേക്ക് മാറ്റി നല്ലപോലെ ഇളക്കി

കട്ടയെല്ലാം ഉണ്ടെങ്കിൽ ഉടച്ചെടുക്കുക. അതിനുശേഷം ഇതുകൊണ്ട് നമ്മൾ പുട്ട് തയ്യാറാക്കി എടുക്കുകയാണ്. അതിനായി പുട്ടുകുറ്റിയിൽ ചില്ലിട്ട് കുറച്ചു തേങ്ങാ ചിരകിയത് ചേർത്ത് ആവിയിൽ വേവിച്ചെടുത്ത മാവ് ചേർത്ത് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഗോതമ്പ് മാവ് ഒട്ടിപ്പിടിക്കാത്ത നല്ല സോഫ്‌റ്റും പഞ്ഞി പോലെയുള്ള പുട്ട് നമുക്ക് കിട്ടുന്നതാണ്. ഒരു തവണയെങ്കിലും

ഇതുപോലെ ഒന്ന് നിങ്ങൾ തയ്യാറാക്കി നോക്കണം. അപ്പോഴാണ് ഇങ്ങനെ ചെയുന്നത് കൊണ്ടുള്ള പുട്ടിന്റെ മാറ്റം നിങ്ങൾക്ക് തിരിച്ചറിയുകയുള്ളൂ.. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Easy Wheat Flour Breakfast Recipe. Video credit : Eva’s world