രാവിലെ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. രാവിലെ ഇനി എന്തെളുപ്പം; ഈസിയായി ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ്.!!

ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് പുഴുങ്ങലരികൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ടേസ്റ്റിയായിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ്. നിങ്ങൾ അതികം ട്രൈ ചെയ്തു നോക്കാത്ത ഒരു പുതിയ ഐറ്റമാണിത്. കറി ഇല്ലാതെ തന്നെ കഴിക്കാൻ പറ്റുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണിത്.

നമ്മൾ ചോറുണ്ടാക്കാൻ ഉപയോഗിക്കുന്ന ഏത് അരികൊണ്ടും നമുക്കിത് ഉണ്ടാക്കാവുന്നതാണ്. ഇതുണ്ടാക്കാനായി ആദ്യം 1/2 കപ്പ് അരി കഴുകി വൃത്തിയാക്കി വെള്ളത്തിൽ കുതിർത്തെടുക്കുക. തലേദിവസം കുതിർക്കാൻ വെക്കുന്നതാണ് നല്ലത്. അതിനുശേഷം ഇത് ഊറ്റിയെടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. എന്നിട്ട് അതിലേക്ക് ഉപ്പ് ചേർത്ത് നന്നായി പൊടിച്ചെടുക്കുക.

അടുത്തതായി നമുക്കിത് ആവിയിൽ വേവിച്ചെടുക്കണം. അതിനായി ഒരു ഇഡലി തട്ടിലേക്ക് അരി പൊടിച്ചെടുത്തത് ഇട്ടുകൊടുത്ത് ഇഡലിപാത്രത്തിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കുക. അടുത്തതായി ചൂടായ ഒരു പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. എന്നിട്ട് അതിലേക്ക് 1/2 tsp കടുക് ചേർത്ത് ഒന്ന് പൊട്ടിച്ചെടുക്കുക.

കടുക് പൊട്ടിവരുമ്പോൾ അതിലേക്ക് 2 തണ്ട് കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, 1/2 സവാള, 1 ക്യാരറ്റ്, പച്ചമുളക്, ഇഞ്ചി എന്നിവ ചെറുതാക്കി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് 1/4 tsp മഞ്ഞൾപൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit : Ladies planet By Ramshi