നല്ല സൂപ്പർ ഉണ്ണിയപ്പം.!! മൈദ, അപ്പകാരം ഒന്നും ഇല്ലാതെ മാവ് കലക്കിയ ഉടനേ ഉണ്ടാക്കാം തനി നാടൻ സോഫ്റ്റ് ഉണ്ണിയപ്പം.!! | Easy Soft Perfect Unniyappam Recipe

Easy Soft Perfect Unniyappam Recipe Malayalam : ഒരുപാട് ടിപ്സ്കൾ വാരി വിതറിയ നല്ല സൂപ്പർ ഉണ്ണിയപ്പം . ഇതല്ലെ ശരിക്കും റെസിപ്പി..ഒരുപാട് ടിപ്സുകൾ നിറച്ച് ഒരു ഉണ്ണിയപ്പം. ഉണ്ണിയപ്പം എന്ന് പറയുമ്പോൾ പാകത്തിനാക്കി എടുക്കാനുള്ള ഒരു നെട്ടോട്ടമാണ്, കാരണം ഉണ്ണിയപ്പം എപ്പോൾ തയ്യാറാക്കിയാലും എന്തെങ്കിലും ചെറിയൊരു പാകപ്പിഴ വരാൻ സാധ്യതയുണ്ട്, കാരണം കടയിൽ നിന്ന് വാങ്ങുന്ന ആ ഒരു സ്വാദോ അല്ലെങ്കിൽ ആ ഒരു സോഫ്റ്റിനെസ്സോ വീട്ടിൽ ചെയ്യുമ്പോൾ ചെറിയ ഒരു പാകവുകൊണ്ട് മാറിപ്പോകാറുണ്ട്,

ചില സമയത്തൊക്കെ ചില വീഡിയോ കളിൽ കാണുന്ന ടിപ്സുകൾ ഒക്കെ കണ്ടിട്ട് അതുപോലെ ഒക്കെ ചെയ്യാൻ ശ്രമിക്കും കറക്റ്റ് ആയിട്ട് ഒരു ഭാഗം കിട്ടിയിട്ടുണ്ടാവില്ല, എന്നാൽ ഇന്നിവിടെ കാണിക്കുന്ന ഈ ഒരു ടിപ്പ് അല്ല ഒരുപാട് ടിപ്പുകൾ ആണ്, പല ടിപ്സുകൾ കാണിച്ചുകൊണ്ട് നല്ലൊരു വീഡിയോ ആണ് ഇവിടെ കൊടുത്തിട്ടുള്ളത്. ഉണ്ണിയപ്പം തയ്യാറാക്കാനായിട്ടുള്ള എളുപ്പവഴി അതും സോഡാപ്പൊടിയോ ഒന്നും ചേർക്കാതെ തന്നെ വളരെ രുചികരമായിട്ട് തയ്യാറാക്കി എടുക്കാം…

അരി കുതിർത്ത് പൊടിച്ചാണ് ഇത് തയ്യാറാക്കുന്നത് കുതിർക്കുന്നതിന് മുമ്പായിട്ട് അരി നന്നായി കഴുകിയതിനുശേഷം വേണം കുതിർക്കാൻ വയ്ക്കേണ്ടത് ശേഷം ജീരകവും ഏലക്കയും ഉപ്പും ചേർത്ത് പൊടിച്ചെടുക്കുക. അതിലേക്ക് ശർക്കരപ്പാനി ഒരുക്കിയത് ചൂടോടുകൂടി തന്നെ അരിച്ച് ഒഴിച്ചുകൊടുക്കുക അതിലേക്ക് ചെറിയ പാളയംകോടൻ പഴവും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക. അതിലേക്ക് നെയ്യിൽ വറുത്തിട്ടുള്ള തേങ്ങാക്കൊത്തും ചേർത്തുകൊടുക്കാം, തേങ്ങ എളുപ്പത്തിൽ മുറിച്ച് എടുക്കുന്ന ടിപ്പും

ഇവിടെ കാണാവുന്നതാണ് അതുകൂടാതെ ഇത്രയും ചേർത്ത് കഴിഞ്ഞ് അതിലേക്ക് ഒരു നുള്ള് ഉപ്പും കൂടി ചേർത്തതിനുശേഷംവേണം വീണ്ടും അരക്കേണ്ടത് ഇതൊരു പാത്രത്തിലേക്ക് ഒഴിച്ചതിനു ശേഷം ഉണ്ണിയപ്പം ചട്ടി വെച്ച് ചൂടാകുമ്പോൾ അതിൽ എണ്ണ ഒഴിച്ച് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് രണ്ട് സൈഡും നന്നായിട്ട് മറിച്ചിട്ട് വേവിച്ചെടുക്കുക വളരെ സോഫ്റ്റ് ആയിട്ടുള്ള ഉണ്ണിയപ്പമാണ്. ഇതും വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ… video credits : Saji Therully

2/5 - (1 vote)