ഒരിക്കൽ ഇത് ഉണ്ടാക്കിയാൽ പിന്നെ എന്നും ചായക്കടി ഇതു തന്നെ ആകും.. ഇതിന്റെ രുചി വേറെ ലെവലാ!! | Easy Evening Snacks

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വളരെ സിമ്പിൾ ആയിട്ടുള്ളതും എന്നാൽ വളരെ ടേസ്റ്റിയുമായ ഒരു കിടിലൻ സ്‌നാക്കിന്റെ റെസിപ്പിയാണ്. വീട്ടിൽ തന്നെയുള്ള വളരെ കുറച്ചു ചേരുവകൾ കൊണ്ടാണ് നമ്മൾ ഈ പലഹാരം ഉണ്ടാക്കിയെടുക്കുന്നത്. കുട്ടികൾക്കൊക്കെ വളരെ ഇഷ്ടപെടുന്ന ഈ സ്നാക്ക് എങ്ങിനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം.

അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് ഗോതമ്പുപൊടിയാണ്. ആദ്യം ഒരു ബൗളിലേക്ക് 1 കപ്പ് ഗോതമ്പുപൊടി എടുക്കുക. എന്നിട്ട് അതിലേക്ക് ഒരു സവാളയുടെ പകുതി ചെറുതാക്കി അരിഞ്ഞത്, പകുതി ക്യാരറ്റ് ഗ്രേറ്റ് ചെയ്തെടുത്തത്, 1/2 കപ്പ് ക്യാബേജ് ചെറുതായി നീളത്തിൽ അരിഞ്ഞെടുത്തത്, 1 പച്ചമുളക് ചെറുതായി അരിഞ്ഞത്, 1/2 tsp ഈസ്റ്റ്, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർക്കുക.

പിന്നീട് ഇതിലേക്ക് കുറേശെ ആയി വെള്ളം ഒഴിച്ച് നല്ലപോലെ കലക്കിയെടുക്കുക. ഏകദേശം 1 വെള്ളമാണ് ഇത് കലക്കിയെടുക്കുവാൻ ആവശ്യമായി വന്നിട്ടുള്ളത്. ഇനി ഇത് ഏകദേശം ഒരു 15 മിനിറ്റ് റെസ്റ്റ് ചെയ്യാൻ എടുത്തുവെക്കാം. അതിനുശേഷം ഇത് നമുക്ക് ഫ്രൈ ചെയ്തെടുക്കണം. അതിനായി ഒരു ചൂടായ പാനിലേക്ക് അൽപം എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ

അതിലേക്ക് ഒരു തവി ഇറക്കിവെച്ച് ചൂടാക്കുക. എന്നിട്ട് അത് പുറത്തേക്കെടുത്ത് അതിൽ അൽപം മാവ് ഒഴിച്ചു കൊടുക്കാം. എന്നിട്ട് ഇത് ചൂടായ എണ്ണയിലേക്ക് വീണ്ടും വെച്ചുകൊടുക്കാം. കുറച്ചു കഴിയുമ്പോൾ തവയിൽ നിന്നും മാവ് വെന്ത് പുറത്തേക്ക് വിട്ടുവരുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit: Amma Secret Recipes