വളരെ ഈസിയായി കിടു രുചിയിൽ ഒരു പലഹാരം 😋😋 ഒരിക്കൽ എങ്കിലും കഴിച്ചു നോക്കേണ്ട കിടിലൻ പലഹാരം 😋👌

വളരെ ഈസിയായി കിടു രുചിയിൽ ഒരു പലഹാരം. ഇങ്ങനെ ഒരു പലഹാരം നിങ്ങൾ കഴിച്ചു കാണില്ല! 😋😋 ഒരിക്കൽ എങ്കിലും കഴിച്ചു നോക്കേണ്ട കിടിലൻ പലഹാരം 😋👌 ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വളരെ സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കാവുന്ന വളരെ രുചികരമായ ഒരു മധുര പലഹാരത്തിന്റെ റെസിപ്പിയാണ്. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടപെടുന്ന ഈ മധുര പലഹാരം ഈസിയായി എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.

അതിനായി ആദ്യം ഒരു ബൗളിൽ 1 1/ 2 കപ്പ് മൈദ എടുക്കുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിനിന്നുള്ള ഉപ്പ്, 1/4 tsp മഞ്ഞൾപൊടി എന്നിവ ചേർത്ത് കൈകൊണ്ട് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഇതിലേക്ക് കുറേശെ ആയി വെള്ളം ഒഴിച്ച് ചപ്പാത്തി ഉണ്ടാക്കുന്ന മാവിനേക്കാൾ കുറച്ചു കൂടി ലൂസാക്കിയ രീതിയിൽ മാവ് തയ്യാറാക്കാം. മാവ് തയ്യറാക്കാനായി ഇവിടെ ഏകദേശം 3/4 കപ്പ് വെള്ളം ആണ് എടുത്തത്. അതിനുശേഷം ഇതിലേക്ക്

1 1/2 tbsp ഓയിൽ ഒഴിച്ച് കൊടുത്ത് ഒന്നുകൂടി നല്ല സോഫ്റ്റ് ആയി മാവ് കൈകൊണ്ട് കുഴച്ചെടുക്കുക. മാവ് കുഴച്ചെടുത്ത ശേഷം അതിനു മുകളിലേക്ക് 1 tsp ഓയിൽ ഒഴിച്ച് ഒരു മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കുക. അടുത്തതായി 1 കപ്പ് കടലപ്പരിപ്പ് കഴുകി വൃത്തിയാക്കി ഒരു 8 മണിക്കൂർ വെള്ളത്തിൽ കുതിർത്തിയത് ഒരു കുക്കറിലേക്കിടുക. എന്നിട്ട് അതിലേക്ക് 1 കപ്പ് വെള്ളം, 1 നുള്ള് ഉപ്പ്, 1 നുള്ള് മഞ്ഞൾപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. എന്നിട്ട് ഒരു 2 വിസിൽ

വരുന്നതുവരെ കുക്കറിൽ വേവിച്ചെടുക്കുക. അതിനുശേഷം വേവിച്ചെടുത്ത പരിപ്പ് ഊറ്റിയെടുത്ത് ഒരു മിക്സിയുടെ ജാറിലേക്കിടുക. എന്നിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ബാക്കി റെസിപ്പിയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങൾ വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും കണ്ടു നോക്കി അതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം. അടിപൊളിയാണേ.. Video credit: Amma Secret Recipes

Rate this post