ചായ തിളയ്ക്കുന്ന നേരം കൊണ്ട് ഒരു കിടിലൻ ചായക്കടി.. 5 മിനിട്ടിൽ ആർക്കും ചെയ്യാവുന്ന കിടു സ്നാക്ക്.!! | Easy Evening Snacks Recipe In Malayalam
ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വളരെ സിമ്പിൾ ആയി ഉണ്ടാക്കി എടുക്കാവുന്ന വളരെ ടേസ്റ്റിയായിട്ടുള്ള ഒരു കിടിലൻ നാലുമണി പലഹാരത്തിനറെ റെസിപ്പിയാണ്. ചായവെക്കുന്ന സമയം കൊണ്ടുതന്നെ നമുക്കിത് ഉണ്ടാക്കി എടുക്കാവുന്നതേ ഉള്ളൂ.. അപ്പോൾ ടേസ്റ്റയിലായിട്ടുള്ള ഈ സ്നാക്ക് എങ്ങിനെയാണ്
വളരെ പെട്ടെന്ന് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. ഈ സ്നാക്കിന്റെ മധുരത്തിനായി നമ്മൾ ഇവിടെ 1 കപ്പ് (200g) ശർക്കരയാണ് എടുത്തിട്ടുള്ളത്. ആദ്യം ഒരു ചൂടായ പാനിലേക്ക് ഈ ശർക്കര ഇട്ടുകൊടുക്കുക. എന്നിട്ട് അതിലേക്ക് 1 1/2 കപ്പ് വെള്ളം ഒഴിച്ച് നല്ലപോലെ ചൂടാക്കി ശർക്കര ഉരുക്കിയെടുക്കുക. അടുത്തതായി ഒരു ബൗളിലേക്ക് 1 കപ്പ് അരിപൊടി എടുക്കുക.
പിന്നീട് ഇതിലേക്ക് 1/2 കപ്പ് മൈദ, 1 നുള്ള് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ശർക്കരപാനി ഒരു അരിപ്പയിലൂടെ അരിച്ച് കുറേശെ ആയി ഒഴിച്ചു കൊടുത്ത് നല്ലപോലെ മിക്സ് ചെയ്യുക. ദോശമാവിന്റെ രൂപത്തിലാണ് നമുക്കിവിടെ ഈ മാവ് ആക്കിയെടുക്കേണ്ടത്.
അടുത്തതായി ഇതിലേക്ക് 2 tbsp റവ, 1/2 tsp ഏലക്കായ പൊടി, 1/2 tsp ചെറിയ ജീരകം പൊടിച്ചത്, 1/2 tbsp തേങ്ങാക്കൊത്ത് ചെറുതായി അരിഞ്ഞെടുത്തത് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കുക. 1 നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് നന്നായി ഇളക്കുക. ബാക്കി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit: Amma Secret Recipes