ഒരു മുട്ട കൊണ്ട് ഒരു മിനിറ്റിൽ അടിപൊളി സ്നാക്ക് ഇങ്ങനെ ഉണ്ടാക്കൂ.. മുട്ട കൊണ്ട് സൂപ്പർ ഇഫ്‌താർ വിഭവം.!! | easy egg ifthar snack

വെറും ഒരു മുട്ട ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ചെറു കടിയുടെ റെസിപ്പി പരിചയപ്പെടാം. വളരെ രുചികരമായ ഒരു സ്നാക്ക് ആണ് ഇത്. ഒരു മുട്ട ഉപയോഗിച്ച് ഒരു പ്ലേറ്റ് നിറയെ ഉണ്ടാക്കി എടുക്കാൻ കഴിയും എന്നതാണ് ഇതിൻറെ മറ്റൊരു പ്രത്യേകത. വളരെ ചെലവ് കുറഞ്ഞ ഒരു സ്നാക്സ് കൂടി ആയതിനാൽ വളരെ എളുപ്പത്തിൽ

തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവമാണിത്. ഒരു മുട്ട പൊട്ടിച്ച് മിക്സിയുടെ ജാർലേക്ക് ഒഴിക്കുക. ശേഷം തൊലി കളഞ്ഞ് രണ്ട ഇൽല്ലി വെളുത്തുള്ളി,ആവശ്യത്തിന് എരിവ് കിട്ടത്തക്ക വിധത്തിൽ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, 2 സ്പൂൺ സൺ ഫ്ലവർ ഓയിൽ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഈ പേസ്റ്റ് മറ്റൊരു ബൗളിലേക്ക് മാറ്റുക . അതിലേക്ക് ഒരു സവാള ചെറുതായി

അരിഞ്ഞത്, ഒരു ക്യാപ്സിക്കം ചെറുതായി , അല്പം മല്ലിയില ചെറുതായി അരിഞ്ഞത് എന്നിവ ചേർക്കുക. ശേഷം ഇവ നന്നായി ഇളക്കുക. ഇനി അതിലേക്ക് പത്ത് പീസ് ബ്രഡ് ചെറുതായി നുറുക്കി ഇട്ടുകൊടുക്കുക. അതിനുശേഷം ഇവ എല്ലാം ചേർത്ത് കൈ കൊണ്ട് നന്നായി ഇളക്കി മിക്സ് ചെയ്തെടുക്കുക. ഇനി കയ്യിൽ വച്ച് പതിയെ നിങ്ങൾ ക്കിഷ്ടമുള്ള ഷേപ്പിൽ ആക്കിയെടുക്കുക.

ശേഷം ഓരോന്നിനെയും മുകളിൽ ബ്രഡ് പൊടി മുക്കിയെടുക്കുക. ഇനി തിളച്ച എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക. നല്ല ക്രിസ്പീ ആകുന്നവരെ മൊരിച്ചെടുക്കുക. സംശയങ്ങൾ ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന വീഡിയോ മുഴുവനായും കാണുക. easy egg ifthar snack.. Video Credits : She book