പച്ചരിയും ഉള്ളിയും മുളകും മിക്സിയിൽ ഒന്ന് കറക്കി എടുത്ത് ഇങ്ങനെ ചെയ്തു നോക്കൂ.. 1 മിനിറ്റിൽ ബ്രേക്ഫാസ്റ്റ് റെഡി.. കറി പോലും വേണ്ട.!!

രാവിലെ സ്കൂളിൽ പോകുന്ന കുട്ടികളെയും ഓഫീസിൽ പോകുന്നവരെയും ഒരു പോലെ കഷ്ടപ്പെടുന്ന ഒന്നാണ് ബ്രേക്ക് ഫാസ്റ്റ്. കൃത്യസമയത്ത് ഉണ്ടാക്കാൻ പറ്റാത്തത് കൊണ്ടും തലേന്ന് അരച്ച് വെച്ച മാവ് പുളിക്കാതെ വരുന്നതും കൊണ്ടും ഒക്കെ എന്തെങ്കിലുമൊക്കെ ബ്രേക്ക് ഫാസ്റ്റ് അക്കാൻ തട്ടിക്കൂട്ടുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിൽ എളുപ്പത്തിൽ തട്ടിക്കൂട്ടാൻ പറ്റുന്ന ഒന്നാണ് പച്ചരിയും തേങ്ങയും മിക്സിയിലരച്ചു

ഉണ്ടാകുന്ന അപ്പം. കറി ഒന്നും ഇല്ലാതെ കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ ബ്രേക്ഫാസ്റ്റ് ആണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഇതിനായി ആദ്യം ഒന്നേകാൽ ഗ്ലാസ് പച്ചരി തലേന്നെ വെള്ളത്തിലിട്ട് കുതിർത്ത് വെക്കുക. ഒന്നേകാൽ കപ്പ് അരിക്ക് മൂന്ന് ടീസ്പൂൺ ചോറും മുക്കാൽ ഗ്ലാസ് തേങ്ങയും ചേർത്തു കൊടുക്കാം. ഇതിലേക്ക് കാൽ ടീസ്പൂൺ ജീരകവും എരിവിന് ആവശ്യമുള്ള രണ്ട് മുളകും ഒരുപിടി ചെറിയ ഉള്ളിയും

ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. നന്നായി അരച്ചെടുക്കുന്ന മാവ് ഉപയോഗിച്ച് അപ്പോൾ തന്നെ അപ്പം ഉണ്ടാക്കാം. പച്ചരി മാത്രം തലേന്നെ കുതിർത്ത് എടുത്താൽ മതി. നന്നായി അരച്ചെടുത്ത മാവ് ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കിയശേഷം. അതിലേക്ക് അൽപ്പം എണ്ണ തടവിയ ശേഷം ദോശ പോലെ ചുട്ടെടുക്കുക. ബ്രേക്ക് ഫാസ്റ്റ് ആയും ഈവനിംഗ് സ്നാക്സ് ആയും ഒക്കെ ഇത് നമുക്ക് കഴിക്കാം.

കറി ഒന്നും ആവശ്യമില്ലാതെ തന്നെ കഴിക്കാവുന്ന വളരെ നല്ലൊരു പലഹാരമാണിത്. വളരെ എളുപ്പത്തിൽ ഈസി ഉണ്ടാക്കാവുന്ന അടിപൊളി അപ്പം എല്ലാരും പരീക്ഷിച്ചു നോക്കുക. എങ്ങിനെയാണ് ഈ റെസിപ്പി തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ ഈ ബ്രേക്ക്ഫാസ്റ്റ്. Video credit: Grandmother Tips