1 മണിക്കൂറിൽ പഞ്ഞി പൊറോട്ട തയ്യാറാക്കാം.. ആദ്യമായി ഉണ്ടാക്കുന്നവർക്കു പോലും ഇനി എന്തെളുപ്പം.!! | Easiest Soft Parotta Recipe

പൊറോട്ട ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. എന്നാൽ പലപ്പോഴും കടയിൽ നിന്ന് വാങ്ങുന്ന പൊറോട്ട കഴിക്കുമ്പോൾ അതിനോട് മടുപ്പു തോന്നുന്നവരാണ് അധികവും ആളുകൾ. വീട്ടിൽ പൊറോട്ട ഉണ്ടാക്കാൻ ആഗ്രഹമുണ്ടെങ്കിൽ പോലും പലപ്പോഴും അത് പരത്തി എടുക്കുന്ന രീതി അറിയാത്തത് കൊണ്ട് തന്നെ അതിൽ നിന്ന് പിൻ തിരിയേണ്ടി വരുന്നവരും ധാരാളമാണ്. ഇന്ന് ഇൻസ്റ്റൻഡ് പൊറോട്ടകൾ പോലും

വിപണിയിൽ സുലഭമായി ലഭിക്കുന്ന സാഹചര്യത്തിൽ വളരെ എളുപ്പത്തിൽ എങ്ങനെ പൊറോട്ട ഉണ്ടാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. മൂന്ന് വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ പൊറോട്ട മാവ് പരത്തിയെടുക്കുക രീതിയും നമുക്ക് ഇതിൽനിന്ന് മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് പൊറോട്ടയ്ക്ക് മാവ് കുഴച്ചെടു ക്കുകയാണ്. മൂന്ന് കപ്പ് മാവിന് ഒരു മുട്ട എന്ന അളവിൽ ആണ് നമ്മൾ ചേർത്തു കൊടുക്കുന്നത്. ആദ്യം തന്നെ

ഒരു പാത്രത്തിലേക്ക് 3 കപ്പ് മൈദ അല്ലെങ്കിൽ 750 ഗ്രാം മൈദ എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ്, അൽപം ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നന്നായി ഇളക്കുക. അതിനു ശേഷം ഇത് താഴെ കാണുന്ന വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ പാത്രത്തിന്റെ അരികുകളിലേക്ക് നീക്കിയശേഷം നടുഭാഗത്ത് ബാക്കി കാര്യങ്ങൾ ചെയ്തെടുക്കാവുന്നതാണ്. ഈ മാവിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിച്ചശേഷം ഇതിലേക്ക് 2

ടീസ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ ഓയിൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. പഞ്ചസാര ചേർക്കുന്നത് പൊറോട്ടയ്ക്ക് ഒരു ബ്രൗൺ കളർ ലഭിക്കുന്നതിന് വേണ്ടിയിട്ടാണ്. ഇത് നന്നായി മിക്സ് ചെയ്ത ശേഷം മൈദമാവ് ചേർത്ത് ഇളക്കി എടുക്കാവു ന്നതാണ്. ഇങ്ങനെ തയ്യാറാക്കിയ മാവ് എങ്ങനെയാണ് അടിച്ചെ ടുക്കുന്നത് എന്നറിയാൻ വീഡിയോ കാണുക. Easiest Soft Parotta Recipe.. Video Credits : Bincy’s Kitchen