തൈരിൽ ബൂസ്റ്റ് ഇതുപോലെ ഒന്ന് ചെയ്‌തു നോക്കൂ 😳 ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ.. അടിപൊളിയാണേ 😋👌

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് തൈരും ബൂസ്റ്റും കൊണ്ട് ഒരു കിടിലൻ അപ്പത്തിന്റെ റെസിപ്പിയാണ്. അതിനായി ആദ്യം ഒരു ബൗളിലേക്ക് 3 tbsp തൈര് എടുക്കുക. എന്നിട്ട് അതിലേക്ക് ബൂസ്റ്റ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക. ഇവിടെ ബൂസ്റ്റിനു പകരം ഹോർലിക്‌സ് ആയാലും മതി. അതിനുശേഷം അതിലേക്ക് 6 spn പാല് ചേർത്തുകൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

അടുത്തത് ഒരു മിക്സിയുടെ ജാറിലേക്ക് 6 spn പഞ്ചസാര എടുക്കുക. എന്നിട്ട് ഇതിലേക്ക് 8 spn മൈദ അല്ലെങ്കിൽ ഗോതമ്പ് പൊടി, 1 നുള്ള് ഉപ്പ്, 1/4 tsp സോഡാ പൊടി എന്നിവ ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക. അടുത്തതായി തൈരും ബൂസ്റ്റും ചേർത്ത മിക്സിൽ 4 spn സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ ബട്ടർ അല്ലെങ്കിൽ നെയ്യ് ചേർത്ത് മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് വാനില എസെൻസോ അല്ലെങ്കിൽ ഏലക്കായ

പൊടിയോ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പിന്നീട് ഇതിലേക്ക് നേരത്തെ മിക്സിയിൽ കറക്കിയെടുത്തിട്ടുള്ള പഞ്ചസാരയും മൈദയുമെല്ലാം കുറേശെ ആയി ഇട്ടുകൊടുത്ത് നല്ലപോലെ മിക്സ് ചെയ്യുക. അടുത്തതായി ഒരു സ്റ്റീൽ പാത്രത്തിൽ കുറച്ച് ഓയിലോ ബട്ടറോ നെയ്യോ പുരട്ടിയ ശേഷം അതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് നിറച്ചു കൊടുക്കാവുന്നതാണ്. അതിനുശേഷം പാത്രം നല്ലപോലെ

തട്ടികൊടുത്ത് ആവിയിൽ വേവിച്ചെടുക്കാം. അതിനായി ഒരു ഇഡലി പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് ചൂടാക്കുക. വെള്ളം നല്ലപോലെ ചൂടായി തിളച്ച് ആവി വരുമ്പോൾ ഇഡലിത്തട്ടിൽ മാവ് ഒഴിച്ച പാത്രം ഇറക്കി വെച്ച് ഏകദേശം 15 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. അതിനുശേഷം ചൂടാറിയാൽ പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. അങ്ങിനെ സോഫ്റ്റായ അപ്പം റെഡിയായി. Video credit: Grandmother Tips

Rate this post