
ഇരുമ്പൻ പുളിയുടെ മാജിക് കാണണ്ടേ!! ഈ പുളി മാത്രം മതി വീടു മൊത്തം ക്ലീനാക്കാൻ; നിങ്ങൾ അറിയാത്ത സൂത്രങ്ങൾ.!! | Cleaning Tips using Bilimbi
വീട് വൃത്തിയാക്കുന്നതിന് വ്യത്യസ്ത തരത്തിലുള്ള ലോഷനുകളും ഡിറ്റർ ജന്റുകളും തേടി പോകുന്നവരാണ് അധികവും വീട്ടമ്മമാർ. എന്നാൽ ഇനി അവർക്ക് വളരെ എളുപ്പത്തിൽ തന്നെ വീട് വൃത്തിയാക്കാം എന്ന സന്തോഷവാർത്തയാണ് പങ്കുവയ്ക്കു ന്നത്. നിമിഷനേരംകൊണ്ട് തന്നെ എങ്ങനെ വീട് വെട്ടിത്തിളങ്ങുന്ന പോലെ മനോഹര മാക്കി എടുക്കാം എന്നാണ് ഇന്ന് എന്ന് നോക്കുന്നത്.
അതിനു വേണ്ടി അധിക സാധനങ്ങ ളൊന്നും തന്നെ ആവശ്യമില്ല. നമ്മുടെ വീട്ടു വളപ്പിൽ സുലഭമായ കണ്ടുവരുന്ന ഇരുമ്പൻപുളി അല്ലെങ്കിൽ ചീമ പുളി കൊണ്ട് നിഷ്പ്രയാസം വീടും പാത്രങ്ങളും വെട്ടിത്തിള ങ്ങുന്ന രീതിയിൽ വൃത്തിയാക്കി എടുക്കു വാൻ നമുക്ക് സാധിക്കും. അതിനായി ചെയ്യേണ്ടത് ആവശ്യത്തിന് ഇരുമ്പൻപുളി എടുത്ത് കഴുകിയശേഷം ഒരു മിക്സിയുടെ ജാറിലേക്ക് കഷണങ്ങളാക്കി മുറിച്ചോ മുഴുവനെയോ ഇടുകയാണ്.
അതിനുശേഷം ഇത് നന്നായി ഒന്ന് അരച്ച് എടുക്കാവു ന്നതാണ്. ഇങ്ങനെ അരച്ചെടുത്ത് മിക്സ് പാത്രങ്ങളും ബാത്റൂം ഫോറുകളും ഭിത്തിയും ഒക്കെ കഴുകി വൃത്തിയാ ക്കാൻ ഉപയോഗിക്കാവുന്നതാണ്. പാത്രങ്ങ ളുടെയും മറ്റും ചുവടു ഭാഗത്തുള്ള കരിയും തീയുടെ പാടും ഒഴിവാക്കാനായി ഈ വെള്ളം തേച്ചുപിടിപ്പിക്കാ വുന്നതാണ്. ഇരുമ്പൻപുളി മിക്സിയുടെ ജാറിൽ ഇട്ട് അടിക്കുമ്പോൾ അതിലേക്ക് ഒരു സ്പൂൺ ഉപ്പും കൂടി ചേർക്കേണ്ടതാണ്.
അതിനുശേഷം ഇത് പാത്രത്തിൽ അല്ലെങ്കിൽ വൃത്തിയാക്കേണ്ട ഭാഗത്തേക്ക് തേച്ചു പിടിപ്പിച്ചു ഒരു 10 മിനിറ്റ് ശേഷം ഒന്ന് ഉണങ്ങാനായി വെക്കാം. അതിനുശേഷം ഒരു സ്ക്രബ്ബറോ മറ്റോ ഉപയോഗിച്ച് ഒന്ന് കഴുകി എടുക്കാ വുന്നതാണ്. സോപ്പ്, വെള്ളം ഇവ ഒന്നും തന്നെ ഇത് കഴിക്കുന്നതിനായി ആവശ്യമില്ല. Video Credits : Jasis Kitchen