
പുതിയ ചൂല് വാങ്ങുമ്പോൾ ഇങ്ങനെ ചെയ്‌താൽ കുറേ നാൾ കേടാവില്ല.. ഈ സൂത്രം ഞെട്ടിക്കും.!! | Cleaning Tips
Cleaning Tips Malayalam : വീട്ടമ്മമാർക്ക് വേണ്ടിയുള്ള ചില പുതിയ ടിപ്സ് ആണ് ഇതോടൊപ്പമുള്ള വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അതിലൊന്നാണ് പുതിയ ചൂല് സൂക്ഷിക്കുന്ന രീതി. പുതിയ ചൂല് വാങ്ങുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറേ കാലം കേടു വരാതെ ഇരിക്കും. ആദ്യം തന്നെ ചൂല് വെയിലത്തു വച്ച് ഉണ്ടാക്കുക. ഇല്ലെങ്കിൽ രണ്ടു ന്യൂസ്‌പേപ്പർ എടുത്തിട്ട് അതിന്റെ ഇടയിൽ വച്ച് അയൺ ചെയ്താലും മതിയാവും.
എന്നിട്ട് അകലമുള്ള പല്ലുള്ള ചീപ്പ് എടുക്കുക. അങ്ങനെ ചെയ്‌താൽ ചൂലിൽ ഉള്ള പൊടി എല്ലാം പോയി കിട്ടും. അതു പോലെ ചൂൽ എളുപ്പം പൊട്ടി പോവാതെ ഇരിക്കാനായി കട്ടി ഉള്ള ഭാഗത്ത് സെല്ലോ ടേപ്പ് ഒട്ടിച്ചു കൊടുക്കാം.അയൺ ബോക്സ് കുറേ നാൾ ഉപയോഗിക്കുമ്പോൾ വൃത്തികേട് ആവാൻ തുടങ്ങും. അയൺ ബോക്സിൽ ഒരു ടൂത്ത് പേസ്റ്റ് എടുത്ത് എല്ലാ ഭാഗത്തും തേച്ച് കൊടുത്തതിനു ശേഷം ഒരു പഞ്ഞി നനച്ചിട്ട് തുടച്ചെടുക്കണം.

ഇങ്ങനെ ചെയ്യുമ്പോൾ തന്നെ അയൺ ബോക്സ് നല്ലത് പോലെ ഭംഗിയാവും. അതു പോലെ തന്നെ അയൺ ബോക്സിന്റെ വയർ കിടക്കുന്ന ഭാഗം കീറിയിട്ടുണ്ടെങ്കിൽ ഒരു തുണി എടുത്ത് ചുറ്റി സെല്ലോ ടേപ്പ് വച്ച് ഒട്ടിച്ചെടുത്താൽ മതി. ഈ കേബിൾ നല്ലത് പോലെ മടക്കി ഒരു റബ്ബർ ബാൻഡ് ഇട്ടു വച്ചാൽ മതി.
നമ്മുടെ മുറിയിലെ മെത്തയിൽ വെള്ളമോ മറ്റും വീണാൽ പിന്നെ വല്ലാത്തൊരു മുഷിഞ്ഞ നാറ്റം മുറിയിൽ തങ്ങി നിൽക്കും. അതിനുള്ള ഒരു കിടിലൻ ടിപ് ആണ് ഇനി പറയാൻ പോവുന്നത്. അതിനായി ഏതെങ്കിലും ഒരു സ്പ്രേ ഇട്ടതിനു ശേഷം ഓണവും അയൺ ചെയ്തു കൊടുത്താൽ മതി.ഇങ്ങനെ വീട്ടമ്മമാരെ സഹായിക്കുന്ന ടിപ്സ് വിശദമായി മനസിലാക്കാൻ ഇതോടൊപ്പമുള്ള വീഡിയോ മുഴുവനും കാണുക.Video Credit: SajuS TastelanD