പത്തു പൈസ ചിലവില്ലാതെ ഏത് കരിപിടിച്ച പാത്രങ്ങളും ടൈൽസും മിക്സിയും എല്ലാം വെട്ടി തിളങ്ങാൻ.!! | Cleaning Kitchen Tips

Cleaning Kitchen Tips Malayalam : വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രയാസമേറിയ ജോലി എന്ന് പറയുന്നത് തന്നെ വീട്ടിലെ കറയും അഴുക്കും മറ്റും തുടച്ചു വൃത്തിയാക്കുക എന്നതു തന്നെയാണ്. പാത്രം കഴുകുന്ന സിങ്ക്, വാഷ് ബേസിൻ ബാത്ത്റൂമിലും എന്തിനധികം പറയുന്നു ദിവസേന ഉപയോഗിക്കുന്ന കുപ്പിയിലും കപ്പിലും വരെ കറകൾ അടിഞ്ഞ് കൂടാൻ ഇടയുണ്ട്.

പലപ്പോഴും സമയമില്ലാത്തത് നിമിത്തം പാത്രങ്ങൾ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കേണ്ടി വരുന്നത് ഇത്തരത്തിൽ നാശം ആകുന്നതിന് കാരണമാകുന്നുണ്ട്. എന്നാൽ ഇത് വൃത്തി യാക്കുക എന്നത് വലിയ ഒരു പ്രയാസമേറിയ ജോലിയും ആണ്. ഈ സാഹചര്യത്തിൽ നിമിഷനേരം കൊണ്ട് വൃത്തിയാക്കി എടുക്കാവുന്നതാണ്. അതിനായി വേണ്ടത് ശീമപ്പുളി എന്ന ഇരുമ്പൻ പുളിയാണ്.

ഈ പുളി പച്ചയോ ഏതു തരത്തിൽ പെട്ടത് ഏതായാലും വെള്ളം തൊടാതെ അടിച്ചെടുക്കുകയാണ് ആദ്യം വേണ്ടത്. ശേഷം ഇങ്ങനെ അടിച്ചെടുത്ത്, കറയുള്ള ഭാഗത്തോ അഴുക്കുള്ള ഭാഗത്തോ തേച്ചു പിടിപ്പിക്കുക മാത്രമാണ് ചെയ്യേണ്ടത്. പാത്രങ്ങളിലും മറ്റും കഠിനമായ കറയാണ് എങ്കിൽ തേച്ച് പിടിപ്പിച്ച ശേഷം അരമണിക്കൂർ വെച്ചു കഴിഞ്ഞാൽ അനായാസം കഴുകി എടുക്കു വാൻ സാധിക്കും.

അധികം ബലംകൊടുക്കാതെ ഇങ്ങനെ കഴുകി എടുക്കുന്ന പാത്രങ്ങൾ പിന്നീട് പുതിയതു പോലെ തിളങ്ങുന്നത് ആണ്. ബോർഡിലും മറ്റുമുള്ള അഴുക്ക് മാറ്റുവാനും വാഷ് ബേസിനിൽ മിക്സി ബാത്ത്റൂം ടൈൽ എന്നിവിടങ്ങളിലെ അഴുക്കു മറ്റുവാനും സാധിക്കുന്നതാണ്. ഇതിന്റെ കൂടുതൽ ഉപയോഗങ്ങൾ അറിയുവാനായി വീഡിയോ കണ്ടു നോക്കൂ.. Video credit : Ansi’s Vlog