
മൺചട്ടി മയക്കി എടുക്കാൻ ഇനി എന്തെളുപ്പം.!! ഏത് മൺചട്ടിയും മിനിറ്റുകൾക്കുള്ളിൽ നോൺസ്റ്റിക് പോലെ മെഴുക്കിയെടുക്കാം.!! | clay pot seasoning
clay pot seasoning : മൺചട്ടികളിൽ പാകം ചെയ്ത ഭക്ഷണങ്ങൾക്ക് ഒരു പ്രത്യേക രുചി തന്നെ തോന്നാറുണ്ട്. മാത്രമല്ല പഴമയിലേക്ക് ഒരു തിരിച്ചുപോക്ക് എന്ന രീതിയിൽ ഇന്ന് മിക്ക ആളുകളും മൺചട്ടിയിൽ ഭക്ഷണം പാകം ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഭക്ഷണം ഉണ്ടാക്കുന്നതിന് മുൻപായി മൺചട്ടി മയക്കി എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതെങ്ങനെ ചെയ്യണമെന്ന് വിശദമായി മനസ്സിലാക്കാം.
മൺചട്ടി മയക്കിയെടുക്കാനായി പല വഴികളും ഉപയോഗിക്കാറുണ്ട്. ഇതിൽ പരീക്ഷിച്ചു നോക്കാവുന്ന ആദ്യത്തെ രീതി മൺചട്ടിയുടെ ഉൾഭാഗത്തും പുറം ഭാഗത്തും നിറയെ എണ്ണ തേച്ചു പിടിപ്പിക്കുക എന്നതാണ്. എണ്ണ ചട്ടിയിൽ നല്ലതുപോലെ പിടിച്ചു കഴിഞ്ഞാൽ അത് സ്റ്റൗവിൽ വച്ച് ചൂടാക്കി എടുത്ത ശേഷം അതിലേക്ക് കുറച്ച് സവാള അരിഞ്ഞിട്ട് വഴറ്റി എടുക്കുക. സവാള വഴന്റു കഴിഞ്ഞാൽ അത് ചട്ടിയിൽ നിന്നും എടുത്ത് കളയാവുന്നതാണ്.
അതിനുശേഷം ചട്ടിയുടെ ചൂട് മുഴുവനായും പോയിക്കഴിഞ്ഞാൽ അതിൽ അല്പം ഉപ്പ് അതല്ലെങ്കിൽ, ചാരം എന്നിവ ഇട്ട് കഴുകി വൃത്തിയാക്കി എടുക്കാവുന്നതാണ്. ഒരു കാരണവശാലും സോപ്പ് ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മറ്റൊരു രീതി മൺചട്ടി അടുപ്പത്ത് വച്ച് അതിൽ നിറയെ വെള്ളമൊഴിച്ചു കൊടുക്കുക. വെള്ളം നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ ചായപ്പൊടി കൂടി ഇട്ടു കൊടുക്കാവുന്നതാണ്. ചായപ്പൊടി ചട്ടിയിൽ കിടന്ന് നന്നായി തിളച്ച് കളർ മാറി തുടങ്ങുമ്പോൾ എടുത്തു മാറ്റാവുന്നതാണ്.
ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന വെള്ളം ചെടികളിലും മറ്റും ഉപയോഗിക്കുകയും ചെയ്യാം. ഈ രീതികൾ ഉപയോഗിച്ച് മയക്കിയെടുത്ത ചട്ടിയികളിൽ എന്ത് ഭക്ഷണ വിഭവം വേണമെങ്കിലും എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് ഇങ്ങനെ ചെയ്യുന്നതിലൂടെ മൺചട്ടികൾ മയക്കി എടുക്കാൻ സാധിക്കും എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : GREEN CHILLI