ഇത്ര രുചിയോടു കൂടിയ ചെറുപയർ പായസം നിങ്ങൾ കഴിച്ചു കാണില്ല! സ്പെഷ്യൽ ചെറുപയർ പായസം.!! | Cherupayar Payasam Recipes

Cherupayar Payasam Recipes Malayalam : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു അടിപൊളി ടേസ്റ്റുള്ള പായസത്തിന്റെ റെസിപ്പിയാണ്. അതീവ രുചിയിലൊരു ചെറുപയർ പായസമാണ് നമ്മൾ ഉണ്ടാക്കുന്നത്. ഇത്തവണ ഓണത്തിന് ഈ സ്പെഷ്യൽ ചെറുപയർ പായസം തന്നെ ആയിക്കോട്ടെ.. അപ്പോൾ എങ്ങിനെയാണ് ഈ ചെറുപയർ പായസം എളുപ്പത്തിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം.

  1. Split moong dal / Split green gram dal / Cheruparippu – ½ kg
  2. Thick coconut milk – 1½ cup
  3. Thin coconut milk – 3 cup
  4. Jaggery – 1 kg (Melted and strained)
  5. Ghee
  6. Cardamom (Crushed)
  7. Water – 3 cup
  8. Coconut bits
Cherupayar Payasam

ആദ്യം പരിപ്പ് വേവിച്ചെടുക്കുവാനായിട്ട് ഒരു ചൂടായ ഉരുളിയിലേക്ക് നെയ്യ് ഒഴിച്ച് ചൂടാക്കുക. അതിനുശേഷം അതിലേക്ക് പരിപ്പ് ചേർത്ത് കൊടുക്കാം. ഇനി പരിപ്പ് ഒരു ബ്രൗൺ നിറമാകുന്നതുവരെ ഒന്ന് വറുത്തെടുക്കുക. അതിനുശേഷം ഇതിലേക്ക് വെള്ളം ഒഴിച്ച് ചൂടാക്കി പരിപ്പ് വേവിച്ചെടുക്കാം. പരിപ്പ് നല്ലപോലെ വെന്തു വരുമ്പോൾ അതിലേക്ക് ശർക്കരപാനി ചേർത്ത് നല്ലപോലെ ഇളക്കി കൊടുത്ത് തിളപ്പിക്കുക.

ശർക്കരപാനി ഉണ്ടാക്കുമ്പോൾ കുറച്ചധികം വെള്ളത്തിൽ ഉണ്ടാക്കുക. ഈ ശർക്കര വെള്ളത്തിൽ പായസം നല്ലപോലെ വെന്തുവരുമ്പോൾ ഒരു പ്രത്യേക ടേസ്റ്റായിരിക്കും. ബാക്കി റെസിപ്പിയുടെ പാചകരീതിയും മറ്റും വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ. Video credit: Mia kitchen