രുചിയൂറും ചക്ക കുമ്പിൾ! ചക്കപ്പഴം കൊണ്ട് ഇങ്ങനെ കുമ്പിളപ്പം ഉണ്ടാക്കി നോക്കൂ.. രുചി വേറെ ലെവലാ! | Chakka kumbilappam recipe

Chakka kumbilappam recipe : ഇന്ന് ചക്ക കൊണ്ടുള്ള കുമ്പിളപ്പം എങ്ങനെ ആണ് തയാറാക്കുന്നത് എന്നാണ് ഇന്ന് നോക്കുന്നത്. കുമ്പിളപ്പം തയ്യാറാക്കുന്നതിനായി നന്നായി പഴുത്ത ചക്ക അതിന്റെ കുരു ഒക്കെ കളഞ്ഞു എടുത്തു വെയ്ക്കാം. അതിന് ശേഷം അത് നമുക്ക് നന്നായിട്ട് മിക്സിയിൽ ഒന്ന് അരച്ചെടുക്കണം. വെള്ളം ചേർക്കാതെ ചക്ക തന്നെ അരച്ച് എടുത്താൽ മതി.

ഇങ്ങനെ അരച്ചെടുത്ത ചക്ക നമുക്ക് ഒരു പാത്രത്തിലേക്കു മാറ്റാം. അരമുറി തേങ്ങ ചിരകിയത് ഇതിലേക്ക് ചേർത്ത് കൊടുക്കാം. ശേഷം അതിലേക്ക് ശർക്കര ചേർത്തു കൊടുക്കാം. ഒരു ചെറിയ ഉണ്ട ശർക്കര ഇതിലേക്ക് ചേർക്കാം. തേങ്ങ, ശർക്കര ഒക്കെ ഓരോരുത്തരും അവരുടെ ഇഷ്ടത്തിനനുസരിച്ച് ചേർത്തു കൊടുത്താൽ മതി. കൂടുതൽ മധുരം വേണ്ടവർ കൂടുതൽ ചേർക്കുക.

ഇതിലേക്ക് ജീരകപ്പൊടി ചേർത്തു കൊടുക്കാം. ഒരു ടീസ്പൂൺ ജീരകം പൊടിച്ചത് ഇതിലേക്ക് ചേർത്തി ശേഷം ഒരു ടീസ്പൂൺ ഏലക്കായ പൊടിച്ചു കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇനി ഒരു അല്പം ഉപ്പു കൂടി ചേർത്ത് കൊടുക്കാം. മധുരം ഒന്ന് ബാലൻസ് ചെയ്യുന്നതിനു വേണ്ടിയാണ് അല്പം ഉപ്പ് ചേർക്കുന്നത്. ഇനി നമുക്ക് ഇതെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം.

ചക്ക, തേങ്ങ, ശർക്കര, ജീരകം, ഏലക്ക എന്നിവ നന്നായി മിക്സ് ചെയ്തിട്ടുണ്ട്. അതിലേക്ക് അരിപ്പൊടി ചേർത്തു കൊടുക്കാം. അരിപ്പൊടിയ്ക്ക് പകരം ഗോതമ്പുപൊടി വേണമെങ്കിലും ചേർത്ത് നമുക്ക് കുമ്പിളപ്പം തയ്യാറാക്കാവുന്നതാണ്. ബാക്കി വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായും കാണാം. Video credit : Diyas Taste Buds