വെറും 5 മിനിറ്റിൽ ഈ ഒരൊറ്റ സാധനം മാത്രം മതി.. ഗ്യാസ് ബർണർ വൃത്തിയാക്കാൻ ഇതിലും നല്ല ഒരു ടിപ്പ് ഇല്ല!

ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു അടിപൊളി കിച്ചൻ ടിപ്പ് ആണ്. ഇന്ന് മിക്ക വീടുകളിലും ഉള്ള ഒന്നാണ് ഗ്യാസ് അടുപ്പ്. ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് അടുപ്പ് ഉണ്ടായേ തീരൂ എന്ന അവസ്ഥയിലായി. കുറച്ചു കാലം ഗ്യാസ് അടുപ്പ് ഉപയോഗിച്ച് കഴിഞ്ഞാൽ ഗ്യാസ്

അടുപ്പിന്റെ ബർണർ നിറമെല്ലാം മങ്ങി കറുത്ത് കരിപിടിച്ചപോലെ ആയിട്ടുണ്ടാകും. കുറച്ചു കാലം ഉപയോഗിക്കാതിരുന്നാലും നിറം മങ്ങിപോകാറുണ്ട്. അത് എങ്ങിനെ എളുപ്പത്തിൽ വൃത്തിയാക്കാം എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. വിനാഗിരി ഉപയോഗിച്ച് ഗ്യാസ് സ്റ്റോവ് ബർണർ വൃത്തിയാക്കി നോക്കിയിട്ടുണ്ടാകും.

എന്നാൽ ഇവിടെ നമ്മൾ വേറെ ഒരു രീതിയിലാണ് ചെയ്യുന്നത്. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് പുളിയാണ്. പുളി മാത്രം മതി കരിപിടിച്ച പോലെ ഉള്ള ബർണർ വൃത്തിയാക്കി തിളക്കുവാൻ. അതിനായി ആദ്യം ഒരു പാത്രത്തിലേക്ക് കുറച്ചു പുളി എടുക്കുക. 2 1/2 കപ്പ് നല്ല ചൂടുള്ള വെള്ളം ഒഴിക്കുക. എന്നിട്ട് ഒരു കൈയിൽ കൊണ്ട് പുളി നന്നായി ഉടച്ചു കൊടുക്കുക.

പുളി നന്നായി വെള്ളത്തിൽ ലയിച്ചു വരുമ്പോൾ അതിലേക്ക് ഗ്യാസ് ബർണർ ഇട്ടുകൊടുക്കുക. ഏകദേശം ഒരു 7 – 8 മണിക്കൂർ അല്ലെങ്കിൽ ഒരു രാത്രി വെക്കുക. ബാക്കി വിവരങ്ങൾ വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ചെയ്‌തു നോക്കൂ.. Video credit: Unique Eats Malayalam recipes