ബീറ്റ്‌റൂട്ടിലെ ഈ രഹസ്യം ആരും ഒരിക്കലും അറിയാതെ പോവല്ലേ! ബീറ്റ്‌റൂട്ട് വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്lലല്ലോ.? |Beetroot Lip Balm Recipe

Beetroot Lip Balm Recipe Malayalam : ബീറ്റ്‌റൂട്ടിലെ ഈ രഹസ്യം ആരും ഒരിക്കലും അറിയാതെ പോവല്ലേ! ബീറ്റ്‌റൂട്ട് വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ.? വേഗം വീഡിയോ കാണു.. ഇന്ന് നമ്മൾ ഇവിടെ വന്നിരിക്കുന്നത് ഒരു അടിപൊളി ലിപ്ബാമിന്റെ റെസിപ്പിയും കൊണ്ടാണ്. സാധാരണ ബ്യൂട്ടി ഷോപ്പുകളിൽ നിന്നും ഒരുപാട് ക്യാഷ് കൊടുത്തായിരിക്കും പലരും ലിപ്ബാം വാങ്ങിക്കാറുണ്ടാകുക. എന്നാൽ വീട്ടിലുള്ള ബീറ്റ്‌റൂട്ടും പിന്നെ കുറച്ചു

ചേരുവകളും ഉപയോഗിച്ച് നമുക്ക് തന്നെ അടിപൊളി ലിപ്ബാം ഉണ്ടാക്കാവുന്നതേ ഉള്ളു. അതിനായി മിക്സിയുടെ ചെറിയ ജാറിലേക്ക് 1 ബീറ്റ്‌റൂട്ട് ചെറിയ കഷ്ണങ്ങളാക്കി ഇട്ട് നന്നായി ഒന്ന് അരച്ചെടുക്കുക. വെള്ളം ചേർക്കാതെയാണ് അരച്ചെടുക്കേണ്ടത്. എന്നിട്ട് ഒരു ബൗളിലേക്ക് അരിപ്പ ഉപയോഗിച്ച് അരച്ചെടുത്ത ബീറ്ററൂട്ടിന്റെ നീര് എടുക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് അമർത്തി കൊടുത്ത് അരിച്ചെടുത്താൽ മതിയാകും.

രണ്ടു മൂന്ന് തവണ ഈ നീര് വീണ്ടും അരിച്ചെടുക്കുക. അടുത്തതായി ഒരു പാൻ അടുപ്പത്തുവെച്ച് ചൂടാക്കുക. പിന്നീട് അതിലേക്ക് അരിച്ചെടുത്ത ബീറ്റ്‌റൂട്ട് നീര് ഒഴിച്ച് ചൂടാക്കുക. നല്ലപോലെ ഇളക്കി കൊടുത്ത് ചെറുതായി വറ്റിച്ചെടുക്കുക. എന്നിട്ട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. അടുത്തതായി ഇതിലേക്ക് 1/2 tsp ഉരുക്കിയ നെയ്യ്, 1 tsp തേൻ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്‌ത്‌ എടുക്കുക. പിന്നീട് എന്തൊക്കെയാണ്

ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ നിങ്ങൾ ആരും മറക്കരുതേ.. Video credit: Mums Daily Tips & Tricks

Rate this post