കിച്ചൻ ടൈലും ബാത്രൂം ടൈലും ഇനി നിമിഷങ്ങൾ കൊണ്ട് തൂ വെള്ളയാക്കാം.. ഈ ടിപ്പ് മാത്രം മതി.!! | bathroom tile cleaning tips

അടുക്കളയുടെയും ബാത്ത്റൂമിലെയുമൊക്കെ ടൈലിൽ പറ്റി ഇരിക്കുന്ന കറ കളയുക എന്നത് പലപ്പോഴും ദുർഘടം പിടിച്ച ജോലികളിൽ ഒന്ന് തന്നെയാണ്. അഴുക്ക് വീഴുന്നതിനും പിന്നീട് അത് ഒട്ടിപ്പിടിക്കുന്നതും കഴുകി കളയുന്നതിനും വളരെയധികം പ്രയാസം ആകാറുണ്ട്. ഈ സാഹചര്യത്തിൽ വളരെ എളുപ്പം എങ്ങനെ ബാത്റൂം ഭിത്തിയും അടുക്കളയിലെ

ടൈലിലെയും മറ്റും കറ എങ്ങനെ നീക്കാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പാത്രമെടുത്ത് അതിലേക്ക് അര ഗ്ലാസ് വെള്ളം എടുക്കുകയാണ്. ശേഷം ഇതേ ഗ്ലാസ്സിൽ തന്നെ അരഗ്ലാസ് സിന്തറ്റിക് വിനാഗിരി ചേർത്തുകൊടുക്കാം. ശേഷം ഒരു ടേബിൾ സ്പൂൺ ഉപ്പ്, ഒരു സ്പൂൺ ചെറുനാരങ്ങാനീര്, രണ്ട് ടേബിൾസ്പൂൺ ബേക്കിംഗ് സോഡ എന്നിവ ഇതിലേക്ക് ചേർത്ത് കൊടുക്കാം.

അതിനുശേഷം ഇതിലേക്ക് പാത്രം കഴുകാനോ മറ്റ് ഉപയോഗിക്കുന്ന ലിക്വിഡ് സോപ്പ് രണ്ടോ മൂന്നോ തുള്ളി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ഈ മിശ്രിതം നന്നായി ഒന്ന് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. അതിനുശേഷം ഒരു സ്പ്രേ ബോട്ടിൽ എടുത്ത് ലായനി അതിലേക്ക് ഒഴിച്ച് കൊടുക്കാം. ഇത് അഴുക്കുള്ള ഭാഗത്ത് സ്പ്രേ ചെയ്തതിനുശേഷം ഒരു പ്ലാസ്റ്റിക് സ്ക്രബർ ഉപയോഗിച്ച് ഒന്ന് ഉരച്ചു വിടുകയാണെങ്കിൽ തന്നെ

വളരെ പെട്ടെന്ന് ഇത് ഭിത്തിയിലെയും മറ്റും അഴുക്കുകൾ തുടച്ചു മാറ്റുന്നത് കാണാൻ സാധിക്കും. ഇനി ബാത്റൂമിന് ഉള്ളിലെ സ്റ്റീൽ പൈപ്പിലെ അഴുക്ക് എങ്ങനെ വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാം എന്നറിയാൻ വേണ്ടി താഴെ കാണുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ. bathroom tile cleaning tips.. Video Credits : Vichus Vlogs