അയല ഇഡലി പാത്രത്തിൽ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ.. 😳 അയല കൊണ്ട് ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നീലല്ലോ! 😳👌

മീൻ എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. മീൻ വെച്ച് വ്യത്യസ്ത രീതിയിൽ പരീക്ഷണം നടത്തുന്നതും നമ്മുടെ ഒരു ശീലമാണ്. അത്തരത്തിൽ ആയുള്ള ആവിയിൽ വേവിച്ച് ഒരു വിഭവം ഉണ്ടാക്കിയാലോ. ആദ്യം അയല വെട്ടി വൃത്തിയാക്കി നന്നായി കഴുകിയെടുക്കുക. വറക്കാൻ കഷണം എടുക്കുന്നതു പോലെ വേണം മീൻ എടുക്കാൻ. ഇതിന് ആവശ്യമായ മസാല കൂട്ട് തയ്യാറാക്കാൻ അര ടീസ്പൂൺ മഞ്ഞൾ പൊടി,

ഒന്നര ടീസ്പൂൺ കാശ്മീരി മുളകുപൊടി, അര ടീസ്പൂൺ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്, അര ടീസ്പൂൺ നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. വെട്ടിവൃത്തിയാക്കി വെച്ചിരിക്കുന്ന മീനിലേക്ക് മസാല നന്നായി തേച്ച് പിടിപ്പിച്ച ശേഷം അരമണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. മസാല നന്നായി മീനിൽ പിടിക്കാൻ വേണ്ടിയാണ് മീൻ ഫ്രിഡ്ജിൽ വയ്ക്കുന്നത്. ഒരു ഫ്രൈ പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക.

അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് എണ്ണ ചൂടായ ശേഷം അതിലേക്ക് കുറച്ച് കറിവേപ്പില ഇട്ടു കൊടുക്കാം. ഇതിലേക്ക് മീൻ ഇട്ട് പൊരിച്ചെടുക്കാം. മീൻ ഒരുപാട് മൂക്കണ്ട ആവശ്യമില്ല, ചെറുതായിട്ട് മീഡിയം ഫ്‌ളൈമിൽ ചെറുതായി മീൻ ഒന്ന് പൊരിച്ചെടുത്താൽ മതി. മീൻ മാറ്റിയശേഷം ആ എണ്ണയിലേക്ക് തന്നെ മീഡിയം സൈസ് രണ്ട് സബോള നന്നായി അരിഞ്ഞതും അരക്കപ്പ് ചുമന്ന ചെറിയ ഉള്ളിയും

രണ്ട് തണ്ട് കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റി എടുക്കാം. ഉള്ളി ചെറുതായിട്ട് വാഴണ്ടു വരുമ്പോൾ ഇതിലേക്ക് എരുവിന് ആവശ്യമുള്ള പച്ചമുളകും ഒരു തക്കാളി നന്നായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. ഇതുപോലെ ഉണ്ടാക്കി നോക്കൂ.. വീഡിയോ ഇഷ്ടമായാൽ ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുതേ.. Video credit: Ladies planet By Ramshi

Rate this post