മകളുടെ കരിയറിലെ മറക്കാനാകാത്ത നിമിഷം… അഭിമാനം തോന്നുന്ന സന്തോഷകരമായ വാർത്ത പങ്കുവെച്ചു ആശാ ശരത് ..

സിനിമാ മേഖലയിലും സീരിയൽ മേഖലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ആശാ ശരത്ത്. കുങ്കുമപ്പൂവ് എന്ന മിനീസ്ക്രീൻ പരമ്പരയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്നു വന്ന താരത്തിന് വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ ധാരാളം ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുമുണ്ട്.അഭിനയത്രി എന്നതിലുപരി മികച്ച ഒരു നർത്തകി എന്ന നിലയിലും താരം സജീവ സാന്നിധ്യമാണ്. അസാമാന്യ നൃത്ത ചുവടുകൾ കൊണ്ട് താരവേദികളിലും അവാർഡ് നിശകളിലും താരം എത്താറുണ്ട്.

ജീവിതത്തിലെ പല അമൂല്യസംഭവങ്ങളെയും പറ്റി ആരാധകരോട് വെളിപ്പെടുത്തി കൊണ്ട് രം​ഗത്തെത്താറുള്ള താരത്തിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തത്തെപ്പറ്റി തുറന്നു പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് ആശാ ശരത്ത്. താരത്തിന് ഏക മകളാണ്. ഒരമ്മ മകളെയോർത്ത് അഭിമാനിക്കുന്ന നിമിഷം ഇതാണെന്ന് എന്നാണ് താരം പറഞ്ഞിരിക്കുന്നത്.വിജയകിരിടം ചൂടി നില്ക്കുന്ന മകൾക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം ആ സന്തോഷ നിമിഷം പങ്കുവെച്ചത്.

വിവാഹിതരും അവിവാഹിതരുമായ യുവതികൾക്ക് വേണ്ടി നടത്തിയ സൗന്ദര്യ മത്സരത്തില് വിജയകിരൂടം നേടിയിരിക്കുകയാണ് താരത്തിന്റെ മകൾ ഉത്തര.എഫ്ഐ ഇവന്റ്സ് ആണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായി ഉത്തരയെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഫസ്റ്റ് റണ്ണറപ്പ് തിരഞ്ഞെടുത്തതിന് പുറമെ ചാമിങ് ബ്യൂട്ടി പട്ടവും ഉത്തര നേടിയെടുത്തു കഴിഞ്ഞു. സിനിമാ താരങ്ങളായ സണ്ണിവെയ്ൻ, അപർണ നായർ എന്നിവരാണ് ഉത്തരയെ വിജയ കിരിടം ചൂടിച്ചത്.

മകൾ ആത്മവിശ്വാസത്തിൽ റാംപിലൂടെ നടക്കുന്നത് കണ്ടപ്പോൾ അതിയായ സന്തോഷം തോന്നിയെന്നും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങളെപ്പറ്റി മറ്റുള്ളവർക്ക് മുന്നിൽ തുറന്നു കാട്ടാനുള്ള ഒരു വേദിയായി ഇതിനെ കാണുന്നു എന്നുമാണ് താരം പറയുന്നത്. മകൾക്കൊപ്പം വേദി പങ്കിട്ട എല്ലാവർക്കും ആശംസകളും താരം അറിയിച്ചു കഴിഞ്ഞു.