
ഇവൻ ആൾ ചില്ലറക്കാരൻ അല്ലാലോ! Aluminimum foil ആരും ഇനി കളയല്ലേ; എല്ലാവരും അറിഞ്ഞിരിക്കേണ്ട 5 അടിപൊളി കിച്ചൻ ടിപ്സ് | 5 Re-usable Ideas with Aluminimum Foil
നമ്മുടെയെല്ലാം വീടുകളിലെ അടുക്കളയിൽ മിക്കവാറും വെറുതെയിരിക്കുന്ന ഒരു വസ്തു ആയിരിക്കും ഫോയിൽ പേപ്പർ. പ്രധാനമായും ബേക്കിംഗ് ചെയ്യുമ്പോൾ മാത്രം ഉപയോഗിക്കുന്ന ഈ ഫോയിൽ പേപ്പർ ഉപയോഗിച്ച് നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്. ഫോയിൽ പേപ്പർ ഉപയോഗിച്ചുള്ള ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം.അടുക്കളയിലും, മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന കത്രികയുടെ മൂർച്ച പോകുന്ന സന്ദർഭങ്ങളിൽ ഫോയിൽ പേപ്പർ എടുത്ത് കട്ട് ചെയ്ത് കൊടുക്കുകയാണെങ്കിൽ കത്രികയുടെ മൂർച്ച കൂടി കിട്ടുന്നതാണ്.
അതിനായി രണ്ടുമൂന്നു തവണ കത്രിക ഉപയോഗിച്ച് ഫോയിൽ പേപ്പർ കട്ട് ചെയ്ത് എടുത്താൽ മാത്രം മതിയാകും.മിക്കവാറും വീടുകളിൽ സംഭവിക്കുന്ന മറ്റൊരു കാര്യമാണ് പഴം ഒരുപാട് കൂട്ടി വയ്ക്കുമ്പോൾ അതിൽ പകുതിയും അളിഞ്ഞു പോകുന്ന അവസ്ഥ. ഈയൊരു പ്രശ്നം ഒഴിവാക്കാനായി പഴത്തിന്റെ തല ഭാഗത്ത് ഫോയിൽ പേപ്പർ റാപ്പ് ചെയ്ത് വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് പഴുത്ത് അളിഞ്ഞു പോകുന്നത് ഒഴിവാക്കാനായി സാധിക്കുന്നതാണ്.
ബേക്കിങ്ങിനായി ഉപയോഗിക്കുന്ന സ്റ്റാൻഡിൽ എണ്ണയുടെ അംശം കെട്ടിനിൽക്കുന്ന അവസ്ഥ ഉണ്ടാകുമ്പോൾ അത് എളുപ്പത്തിൽ ക്ലീൻ ചെയ്യാനായി ഫോയിൽ പേപ്പർ മടക്കി ഒന്ന് വലിച്ചെടുത്താൽ മതി. സ്റ്റാൻഡിന്റെ ചെറിയ ഗ്യാപ്പിൽ പോലും ഈയൊരു രീതിയിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.വസ്ത്രങ്ങൾ കഴുകുമ്പോൾ അത് കൂടുതൽ വൃത്തിയായി കിട്ടാൻ ഫോയിൽ പേപ്പർ രണ്ടോ മൂന്നോ ഉണ്ടകളായി തുണിയോടൊപ്പം വാഷിംഗ് മെഷീനിൽ ഇട്ടു കൊടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുന്നത് വഴി തുണികൾ കൂടുതൽ വൃത്തിയായി കിട്ടും. കരിപിടിച്ച പാത്രങ്ങൾ കഴുകാനായി സ്റ്റീൽ സ്ക്രബർ ഉപയോഗിക്കുന്നതിന് പകരം ഫോയിൽ പേപ്പർ ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ മതിയാകും. വീട്ടിൽ ഇരിക്കുന്ന ഫോയിൽ പേപ്പർ മാത്രമല്ല കടകളിൽ നിന്നും റാപ്പ് ചെയ്തു കിട്ടുന്ന ഫോയിൽ പേപ്പറും ഇത്തരത്തിൽ വ്യത്യസ്ത ഉപയോഗങ്ങൾക്കായി എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Zaara’s Tips N Dips