
3 ചേരുവ മാത്രം മതി! വെറും മൂന്ന് ചേരുവ കൊണ്ട് പഞ്ഞി പോലുള്ള വാനില കേക്ക് തയ്യാറാക്കാം!! | 3 ingredients Vanilla Sponge Cake Recipe
3 ingredients Vanilla Sponge Cake Recipe Malayalam : ബേക്കറിയിൽ നിന്നും ലഭിക്കുന്ന അതേ രുചിയിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു വാനില കേക്ക് റെസിപ്പി മനസ്സിലാക്കിയാലോ!! കേക്ക് തയ്യാറാക്കുന്നതിന് മുൻപായി ബേക്ക് ചെയ്യാനുള്ള ട്രേ ഗ്രീസ് ചെയ്ത് വെക്കണം. അതിനായി ആറിഞ്ച് വലിപ്പത്തിൽ ഒരു ബേക്കിങ് ട്രേ ആണ് ഉപയോഗിക്കേണ്ടത്. അതിനു ശേഷം ഒരു ബ്രഷ് ഉപയോഗപ്പെടുത്തി ഓയിൽ അപ്ലൈ ചെയ്ത് വട്ടത്തിൽ മുറിച്ചെടുത്ത ബട്ടർ പേപ്പർ വച്ച് ട്രെ മാറ്റിവയ്ക്കാവുന്നതാണ്.
ശേഷം, കേക്ക് ബേക്ക് ചെയ്യാനായി ഒരു വായ് വട്ടമുള്ള ബിരിയാണി ചെമ്പ് ആണ് എടുക്കേണ്ടത്. അതിന് നടുക്കായി ഒരു സ്റ്റാൻഡ് സെറ്റ് ചെയ്ത് നൽകണം. തുടർന്ന് ചെമ്പ് ഗ്യാസിൽ 10 മിനിറ്റ് പ്രീ ഹിറ്റ് ചെയ്യാനായി അടച്ച് വയ്ക്കേണ്ടതാണ്. ഈ സമയം കേക്ക് ബാറ്റർ തയ്യാറാക്കാനായി, മീഡിയം സൈസിലുള്ള മൂന്ന് മുട്ട ഒരു ബൗളിലേക്ക് ഒഴിച്ച് കൊടുക്കുക. അതിന് ശേഷം അരക്കപ്പ് പഞ്ചസാരയും ഒരു ടീസ്പൂൺ വാനില എസൻസും അതിലേക്ക് ഒഴിച്ച് ബീറ്റർ ഉപയോഗിച്ച് നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കണം.

ഇതൊന്ന് സെറ്റായി വരുമ്പോൾ ഒരു കപ്പ് മൈദ കുറേശ്ശെയായി പാത്രത്തിലേക്ക് ഇട്ട് ബീറ്റർ ഉപയോഗിച്ച് അടിച്ചെടുക്കണം. മൈദ ഒരുമിച്ച് ചേർത്തു കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മാവ് നല്ലതുപോലെ മിക്സ് ആയി കഴിയുമ്പോൾ ബീറ്റർ മാറ്റി നേരത്തെ തയ്യാറാക്കി വച്ച ട്രെയിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ശേഷം, പ്രീഹീറ്റ് ചെയ്തു വച്ച പാത്രത്തിൽ 35 മുതൽ 40 മിനിട്ട് വരെ സമയമെടുത്ത് ലോ ഫ്ലെയിമിൽ കേക്ക് ബേക്ക് ചെയ്ത് എടുക്കാവുന്നതാണ്.
ഇപ്പോൾ നല്ല സോഫ്റ്റ് ആയ വാനില കേക്ക് തയ്യാറായിക്കഴിഞ്ഞു. ഒന്ന് തണുത്ത ശേഷം അത് ഒരു പ്ലേറ്റിലേക്ക് മാറ്റി ആവശ്യാനുസരണം മുറിച്ചെടുക്കാവുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. Video credit : Innus Kitchen