ഒറ്റദിവസം കൊണ്ട് മൺചട്ടി മയക്കാൻ 2 എളുപ്പവഴികൾ! പുതിയ മണ്‍ചട്ടി വാങ്ങിയാല്‍ ഇങ്ങനെ ചെയ്യൂ!! | 2 Easy Methods to Season Clay pots / Mud Pots Malayalam

2 Easy Methods to Season Clay pots Mud Pots Malayalam : പുതിയ മൺചട്ടി വാങ്ങിയോ? വെയിലത്തു വയ്ക്കാൻ യാതൊരു വഴിയും കാണുന്നില്ലേ? ഒറ്റദിവസം കൊണ്ട് നമുക്കൊന്ന് മയക്കി എടുത്താലോ? പണ്ടുള്ളവർ കഞ്ഞിവെള്ളം ഒക്കെ ഒഴിച്ച് വെയിലത്ത് വച്ച് രണ്ടു ദിവസം കൊണ്ടൊക്കെയാണ് ഒരു മൺചട്ടി മയപ്പെടുത്തിയിരുന്നത് അല്ലെ? എന്നാൽ ഇന്ന് ഫ്ലാറ്റിലും മറ്റും കഴിയുന്നവർ എന്ത് ചെയ്യും? മയപ്പെടുത്താതെ എടുത്താൽ മണ്ണിന്റെ ചുവ ഉണ്ടാവില്ലേ? അതുമല്ലെങ്കിൽ കളർ ഇളകി പോവാം.

ചട്ടി പൊട്ടിയെന്നും വരാം . അപ്പോൾ പിന്നെ എന്തു ചെയ്യും? പുതു പുത്തൻ മൺചട്ടി ഗ്യാസ് സ്റ്റവിൽ വച്ച് മയപ്പെടുത്താനുള്ള രണ്ടു ഈസി ടിപ്പ് ആണ് ഇവിടെ ഞാൻ പറയാൻ പോവുന്നത്. നമ്മുടെ പുതിയ ചട്ടിയിൽ നിറച്ചു വെള്ളവും ചായപ്പൊടിയുമിട്ട് നന്നായി തിളപ്പിച്ച് വറ്റിക്കണം. ഏകദേശം പകുതി വറ്റുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യാം. ഈ വെള്ളം ആ ചട്ടിയിൽ തന്നെ വയ്ക്കണം.

പിറ്റേന്ന് രാവിലെ ഈ വെള്ളം കളഞ്ഞിട്ട് ചട്ടി കഴുകി തുടച്ചിട്ട് സ്റ്റവ് ഓൺ ചെയ്യാം. ഇതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് നന്നായിട്ട് ചുറ്റിക്കണം. ചട്ടിയിൽ മുഴുവനായും ഈ എണ്ണ എത്തണം. ചട്ടിയിൽ നിറച്ച വെള്ളത്തിൽ തേയിലപ്പൊടിക്ക് പകരം തേങ്ങാ ചിരകിയത് ചേർത്താലും മതി. ഈ വെള്ളം നന്നായി തിളപ്പിച്ച്‌ ഏകദേശം പകുതി വറ്റുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യാം. ഈ വെള്ളം ആ ചട്ടിയിൽ തന്നെ വയ്ക്കണം.

പിറ്റേന്ന് രാവിലെ ഈ വെള്ളം കളഞ്ഞിട്ട് ചട്ടി കഴുകി തുടച്ചിട്ട് സ്റ്റവ് ഓൺ ചെയ്യാം. ഇതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് നന്നായിട്ട് ചുറ്റിക്കണം. ഈ എണ്ണ വേണമെങ്കിൽ തുടച്ചു മാറ്റാം. ഇപ്പോൾ മനസ്സിലായില്ലേ? ഇനി പുതിയൊരു മൺചട്ടി വാങ്ങിയാൽ മയപ്പെടുത്താൻ യാതൊരു ബുദ്ധിമുട്ടും ഇല്ല എന്ന്. ചട്ടി മയപ്പെടുത്തുന്നത് എങ്ങനെയെന്നതിനെ പറ്റി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിശദമായി വിഡിയോയിൽ പറയുന്നുണ്ട്. Video Credit : Homemade by Remya Surjith

Rate this post