ഇതാണ് മക്കളെ കിടിലൻ മീൻകറി! മീൻ ഏതായാലും കറി ഇങ്ങനെ വെച്ചു നോക്കൂ; തേങ്ങ അരച്ച തനി നാടൻ മീൻ കറി!! | Thenga Aracha Fish Curry Recipe
Thenga Aracha Fish Curry Recipe
Thenga Aracha Fish Curry Recipe : മീൻകറി ചേർത്ത് ഊണ് കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ കുറവായിരിക്കും. മുളകിട്ട മീൻകറിയും തേങ്ങ അരച്ചു ചേർത്ത മീൻകറിയുമെല്ലാം നമ്മുടെ അടുക്കളകളിലെ പതിവ് വിഭവങ്ങളാണ്. എന്നാൽ ഹോട്ടലുകളിൽ നിന്നും കിട്ടുന്ന നല്ല ഓറഞ്ച് കളർ മീൻകറി ഒരു വെറൈറ്റി ഐറ്റമാണ്. രുചിയുടെ കാര്യത്തിൽ ഒരു രക്ഷയും ഇല്ലാത്ത ഓറഞ്ച് കളറിലുള്ള പച്ച തേങ്ങ അരച്ച നല്ല തനി നാടൻ മീൻ കറി റെസിപ്പി ഇതാ.
- വെളുത്തുള്ളി – 6-8 അല്ലി
- തേങ്ങാ ചിരകിയത് – 1/2 മുറി
- ചെറിയ ഉള്ളി – 5-6 എണ്ണം
- ഉലുവ – 1/4 ടീസ്പൂൺ
- തക്കാളി – 2 എണ്ണം
- കുടംപുളി – 2-3 അല്ലി
ആദ്യം ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ആറോ അല്ലെങ്കിൽ എട്ടോ വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും മുറിച്ചിടുക. ഇതൊന്ന് മൂപ്പിച്ചെടുത്ത ശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും നാല് ടീസ്പൂൺ മുളക്പൊടിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. തീ നന്നായി കുറച്ച് വച്ച് വേണം വഴറ്റിയെടുക്കാൻ. അടുത്തതായി അരമുറി തേങ്ങ ചിരകിയത് ഇതിലേക്ക് ചേർത്ത് കൊടുക്കുക.
ഒന്ന് വഴറ്റി കൊടുത്ത ശേഷം തീ ഓഫ് ചെയ്യാം. ഈ മിക്സ് ചൂടാറിയ ശേഷം നമുക്കൊരു മിക്സിയുടെ ജാറിലേക്കിട്ട് അഞ്ചോ ആറോ ചെറിയുള്ളി കൂടെ ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി ഒരു മൺചട്ടിയെടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. പച്ച തേങ്ങ അരച്ച ഈ തനി നാടൻ മീൻ കറി ഒരിക്കലെങ്കിലും നിങ്ങളും വെച്ച് നോക്കൂ. Recipe Video Credit : Food House By Vijin