ഞെട്ടിപ്പോയി! മീനിൽ ഒരു സ്പൂൺ ഗോതമ്പ് പൊടി ചേർത്താൽ കാണു മാജിക്; ഇത്രനാളും ഇങ്ങനെ ചെയ്യാൻ എനിക്ക് തോന്നീലല്ലോ!! | Kozhuva Fish Cleaning Tips

Kozhuva Fish Cleaning Tips : അടുക്കളയിൽ നിത്യവും ഉപയോഗിക്കുന്ന പല സാധനങ്ങളും കേടാകാതെ സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് പച്ചക്കറികളും, ബിസ്ക്കറ്റുമെല്ലാം പെട്ടെന്ന് കേടായി പോകുന്നത് ഒരു പതിവ് കാഴ്ചയായിരിക്കും. അത്തരം സാഹചര്യങ്ങളിൽ അടുക്കളയിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. ചെറിയ മീനുകൾ കഴുകുമ്പോൾ അത് പൊടിഞ്ഞു പോകുന്നത് ഒഴിവാക്കാനും,

ചിതമ്പൽ പോലുള്ള ഭാഗങ്ങൾ എളുപ്പത്തിൽ കളയാനുമായി ഗോതമ്പ് പൊടി ഉപയോഗപ്പെടുത്താവുന്നതാണ്. മീനിലേക്ക് ഗോതമ്പ് പൊടിയിട്ട ശേഷം നന്നായി തിരുമ്മി കൊടുക്കുക. ശേഷം അതിലേക്ക് വെള്ളമൊഴിച്ച് കൈ ഉപയോഗിച്ച് ഒന്നുകൂടി തിരുമ്മി കൊടുക്കുക. ഗോതമ്പുപൊടി മിക്സ് ചെയ്ത വെള്ളം മുഴുവനായും കളഞ്ഞ് വീണ്ടും രണ്ടു പ്രാവശ്യം നല്ല വെള്ളത്തിൽ മീൻ കഴുകി എടുക്കുകയാണെങ്കിൽ അഴുക്കെല്ലാം പോയി മീൻ വൃത്തിയായി കിട്ടുന്നതാണ്.

പച്ചമുളക് പെട്ടെന്ന് കേടായി പോകുന്നത് ഒഴിവാക്കാനായി പ്ലാസ്റ്റിക് കുപ്പി ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി പ്ലാസ്റ്റിക് കുപ്പിയുടെ സൈഡ് ഭാഗത്ത് കത്തി ചൂടാക്കി ഒരു വര ഇട്ടു കൊടുക്കുക. മുളക് ഇറക്കി വയ്ക്കാവുന്ന രീതിയിലുള്ള വിടവ് കുപ്പിയിൽ ആവശ്യമാണ്. ആ ഗ്യാപ്പിലൂടെ മുളകിട്ട ശേഷം ഒരു പേപ്പർ കൂടി മുകളിൽ വച്ചു കൊടുക്കുകയാണെങ്കിൽ കൂടുതൽ ദിവസം പച്ചമുളക് കേടാകാതെ സൂക്ഷിക്കാം.

ബിസ്ക്കറ്റ് പെട്ടെന്ന് തണുത്തു പോകുന്നത് ഒഴിവാക്കാനായി ഒരു ട്രിക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ദോശ ചട്ടി സ്റ്റൗവിൽ വച്ച് നല്ലതുപോലെ ചൂടാക്കുക. അതിനുശേഷം സ്റ്റൗ ഓഫ് ചെയ്ത് ബിസ്ക്കറ്റ് മുകളിൽ നിരത്തി കൊടുക്കാവുന്നതാണ്. തണുപ്പ് വിട്ട് ചെറുതായി ബിസ്ക്കറ്റിനു ബലം വന്നു തുടങ്ങുമ്പോൾ ബിസ്ക്കറ്റ് എടുത്ത് ഒരു കുപ്പിയിലേക്ക് മാറ്റിവയ്ക്കാം. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണാവുന്നതാണ്. Video Credit : Grandmother Tips

Cleaning TipsFish Cleaning TipsKitchen TipsKozhuva FishKozhuva Fish Cleaning TipsTips and Tricks