ദോശ മാവ് ഇതുപോലെ ഒന്ന് അരച്ച് വെച്ചു നോക്കൂ! ഇനി 2 ആഴ്ച്ച കഴിഞ്ഞാലും പുളിക്കാത്ത നല്ല സോഫ്റ്റ് ദോശ ഉണ്ടാക്കാം!! | Dosa Batter 3 Tips

Dosa Batter 3 Tips : കടയിലെ സോഫ്റ്റ് ദോശ മാവിൻറെ രഹസ്യം ഇതാണ്! ദോശമാവ് പുളിയ്ക്കാതെ ഇരിക്കാൻ ഇങ്ങനെ ചെയ്താൽ മതി! ദോശ മാവ് ഇങ്ങനെ അരച്ചു വെച്ചാൽ രണ്ടാഴ്ച്ച വരെ ഇരിക്കും; രണ്ടാഴ്ച്ച കഴിഞ്ഞാലും പുളിക്കാത്ത നല്ല സോഫ്റ്റ് ദോശ ഉണ്ടാക്കാം. കിടിലൻ 3 ടിപ്പുകൾ. രാവിലെ ബ്രേക്ക്ഫാസ്റ്റ് നു അതുപോലെ 4മണിക്ക് പലഹാരം ആയിട്ടും ദോശ ഉണ്ടാകാത്തവർ ആരും തന്നെ ഉണ്ടാകില്ല.

ദോശ മാവ് രണ്ടാഴ്ച വരെ എങ്ങനെ പുളിക്കാതെ സൂക്ഷിച്ച് വെക്കാം എന്നുള്ളതിനെ കുറിച്ച് അറിയാം. സാധാരണ ദോശമാവ് ഉണ്ടാക്കി രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ പിന്നെ ദോശ ഉണ്ടാകുമ്പോൾ നല്ലതു പോലെ പുളിച്ച കട്ടിയായി അവ കഴിക്കാൻ പറ്റാതെ വരുന്നു. അതുകൊണ്ടു തന്നെ മിക്ക വീട്ടമ്മമാരും ഒന്നോ രണ്ടോ ദിവസത്തിനു മുകളിൽ മാവ് തയ്യാറാക്കി മാറ്റി വെക്കാറില്ല. ദോശമാവ് തയ്യാറാക്കാനായി

3 ഗ്ലാസ് പച്ചരി എടുത്തതിനുശേഷം അതിലേക്ക് രണ്ട് സ്പൂൺ ഉലുവ കൂടി ചേർക്കുക. ഉലുവ ചേർക്കുന്നത് കൊണ്ട് തന്നെ ദോശ മാവ് പെട്ടെന്ന് പുളിച്ചു പോകാതെ ഇരിക്കുന്നത് ആയിരിക്കും. എന്നിട്ട് ഒന്നര ഗ്ലാസ്‌ ഉഴുന്നു കൂടി എടുത്തു ഇവ രണ്ടും നല്ലതുപോലെ കഴുകി കുറച്ചു വെള്ളം ഒഴിച്ച് കുതിർക്കാൻ ആയി മാറ്റിവയ്ക്കുക. മൂന്നുമണിക്കൂർ ഫ്രിഡ്ജിലും രണ്ടുമണിക്കൂർ പുറത്തുവച്ച് കുതിർത്ത് എടുക്കുകയാണെങ്കിൽ മിക്സി ചൂടാകാതെ ഇരിക്കുകയും

അതുമൂലം മാവ് പെട്ടെന്ന് പുളിച്ചു പോകാതെ ഇരിക്കുകയും ചെയ്യുന്നു. കുതിർക്കാൻ ആയി വച്ച വെള്ളത്തിൽ തന്നെ ഉഴുന്ന് അരച്ചെടുക്കുകയും പച്ചരി അരയ്ക്കുമ്പോൾ കുറച്ചു തണുത്ത വെള്ളം ഒഴിക്കുന്നതും നല്ലതാണ്. കാരണം മിക്സി ചൂടാകുന്നതിലൂടെ മാവ് ചൂടാവുകയും അതുമൂലം മാവ് രണ്ടുമൂന്നു ദിവസം കഴിഞ്ഞ് പുളിച്ചു പോവുകയും കട്ടിയാവുകയും ചെയ്യുന്നു. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credits : Resmees Curry World

Dosa BatterDosa Batter 3 TipsDosa Batter TipsKitchen TipsTips and Tricks