പഴയ ബ്രഷ് ഉണ്ടോ? ഇതുപോലൊരു ബ്രഷ് മതി കെമിക്കൽ ഇല്ലാതെ കാടു പിടിച്ച മുറ്റമെല്ലാം ഈസിയായി ക്ലീൻ ആക്കാം!! | Grass Removing Ideas
Grass Removing Ideas
Grass Removing Ideas : വീടും ചുറ്റുപാടും എപ്പോഴും വൃത്തിയാക്കി വയ്ക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമായിരിക്കും. എന്നാൽ വീടിനോട് ചേർന്ന് ധാരാളം തൊടിയും മുറ്റവുമെല്ലാം ഉള്ളവർക്ക് അത് വൃത്തിയാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ചെറിയ പുല്ലുകളും മറ്റും വളർന്ന് വന്നു കഴിഞ്ഞാൽ അവ മുഴുവനായും പറിച്ചു കളയാൻ കൂടുതൽ സമയം ആവശ്യമായി വരും. അത്തരം സന്ദർഭങ്ങളിൽ ഏറെ ഉപകാരപ്പെടുന്ന ഒരു ബ്രഷ്
എങ്ങനെ നിർമിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ബ്രഷ് തയ്യാറാക്കാനായി ആദ്യം തന്നെ വീട്ടിൽ ഉപയോഗിക്കാതെ കിടക്കുന്ന മോപ്പ് ഉണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താവുന്നതാണ്. ഇവിടെ മോപ്പ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ബാത്റൂമും മറ്റും കഴുകാനായി ഉപയോഗിക്കുന്ന ബ്രഷ് ഉള്ള മോപ്പാണ്. അതിനുശേഷം ബ്രഷിന്റെ അതേ വലിപ്പത്തിൽ ഒരു പലക കഷ്ണം എടുക്കണം. അത് മോപ്പിനോട് ചേർത്ത് സ്ക്രൂ ചെയ്ത് വയ്ക്കുക.
പിന്നീട് ആവശ്യമായിട്ടുള്ളത് ഒരു ആക്സോ ബ്ലേഡ് ആണ്. നല്ല മൂർച്ചയുള്ള നീളത്തിലുള്ള ഒരു ആക്സോ ബ്ലേഡ് ആണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. അത് മോപ്പിന്റെ ഒരറ്റത്ത് സ്ക്രൂ ചെയ്തു പിടിപ്പിക്കുക. ശേഷം മറ്റേ വശം കൂടി മോപ്പിന്റെ മറുവശത്തേക്ക് വലിച്ചു പിടിച്ച് സ്ക്രൂ ചെയ്തു കൊടുക്കുക. ഇത്രയും ചെയ്താൽ ക്ലീൻ ചെയ്യുന്നതിനുള്ള ബ്രഷ് റെഡിയായി കഴിഞ്ഞു. ഇത് ഉപയോഗിച്ച് വീടിന്റെ മുറ്റവും ചുറ്റുപാടുമെല്ലാം വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്.
ബ്ലേഡിന്റെ മൂർച്ച വല്ലാതെ പോയി തുടങ്ങുമ്പോൾ അത് അഴിച്ചെടുത്ത് വീണ്ടും പുതിയത് മാറ്റി ഫിറ്റ് ചെയ്യുകയും ആവാം. വളരെ കുറഞ്ഞ സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ഈ ഒരു ബ്രഷ് നിർമ്മിച്ചെടുക്കാനായി സാധിക്കും. അതുപോലെ മുറ്റത്തെ മണ്ണ് കൂടുതലായി പോകാതെ ചെടി മാത്രം മുറിച്ച് കളയാനും ഈയൊരു ബ്രഷ് നല്ല രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Sabeena’s Magic Kitchen