വീട്ടിലെ കേടായ തേങ്ങ കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ! നിങ്ങൾ ഞെട്ടും ഈ രഹസ്യങ്ങൾ അറിഞ്ഞാൽ!! | Easy Coconut Kitchen Tips

Easy Coconut Kitchen Tips

Easy Coconut Kitchen Tips : അടുക്കളയിലെ ജോലികൾ എളുപ്പമാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും ചില കാര്യങ്ങൾ ചെയ്യുമ്പോൾ അത് നല്ല രീതിയിൽ വർക്ക് ചെയ്യാറില്ല എന്നതാണ് മറ്റൊരു സത്യം. അതായത് മുളകുപൊടി പോലുള്ള സാധനങ്ങളുടെ പാക്കറ്റ് പൊട്ടിച്ചു കഴിഞ്ഞാൽ ബാക്കി വരുന്നത് സൂക്ഷിച്ചു വയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരത്തിലുള്ള പാക്കറ്റുകൾ എളുപ്പത്തിൽ സൂക്ഷിക്കാനായി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

ചെറിയ പാക്കറ്റുകൾ ഒരുതവണ പൊട്ടിച്ചു കഴിഞ്ഞാൽ ബാക്കി വരുന്നവ അതേപടി സൂക്ഷിക്കാനായി കവറിന്റെ രണ്ടറ്റവും മടക്കിയശേഷം നടുഭാഗം റോൾ ചെയ് മടക്കിയ ഭാഗത്തേക്ക് കയറ്റി വച്ച് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ എയർ ടൈറ്റ് ആയ രീതിയിൽ കവർ കേടാകാതെ ഇരിക്കുന്നതാണ്. ഗോതമ്പുപൊടി വലിയ പാക്കറ്റ് ആണ് വാങ്ങുന്നത് എങ്കിൽ അത് കേടാകാതെ സൂക്ഷിക്കുക കുറച്ചു ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും.

പ്രത്യേകിച്ച് പാക്കറ്റിന്റെ പകുതിഭാഗമെല്ലാം ആയതിന് ശേഷം പിന്നീട് സൂക്ഷിക്കുന്നതാണ് ബുദ്ധിമുട്ടേറിയതായി മാറുക. അത്തരം അവസരങ്ങളിൽ പാക്കറ്റിന്റെ നടുഭാഗം കട്ട്ചെയ്ത് അതിനെ ഒരു സാധാരണ കവറിന്റെ രൂപത്തിൽ ആക്കി എടുക്കുക. അതിനുശേഷം രണ്ടറ്റവും കൂട്ടിക്കെട്ടി റോൾ ചെയ്ത് വയ്ക്കുകയാണെങ്കിൽ കേടാകാതെ സൂക്ഷിക്കാനായി സാധിക്കും. പഞ്ചസാര എല്ലായ്‌പ്പോഴും അലിയാതെ ക്രിസ്റ്റൽ രൂപത്തിൽ സൂക്ഷിക്കാനായി ഒരു കഷണം ചിരട്ട ആ പാത്രത്തിൽ ഇട്ടുവച്ചാൽ മതിയാകും. കേടായ തേങ്ങ ഉപയോഗിച്ച് ഉരുക്കുവെളിച്ചണ്ണ തയ്യാറാക്കാവുന്നതാണ്.

അതിനായി തേങ്ങയുടെ പുറത്തെ പൂപ്പൽ നല്ല രീതിയിൽ കളഞ്ഞശേഷം കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കുക. അത് ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് മിക്സിയുടെ ജാറിലിട്ട് പാല് മാത്രം അരിച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഈയൊരു സമയം കൊണ്ട് അതിൽനിന്ന് പാലും വെള്ളവും വേർതിരിച്ച് കിട്ടുന്നതാണ്. വെള്ളത്തിന്റെ മുകൾ ഭാഗത്തുള്ളത് മാത്രം എടുത്ത് അത് ഉരുക്ക് വെളിച്ചെണ്ണ ആക്കി മാറ്റാവുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Sruthi’s Vlog