ഇതാണ് രുചിയൂറും കറുത്ത നാരങ്ങാകറി! ഒരു തവണ ഇതൊന്ന് ഉണ്ടാക്കി നോക്കൂ; ദിവസങ്ങളോളം കേടാകാതെ ഇരിക്കും!! | Black Lemon Pickle Recipe

Black Lemon Pickle Recipe

Black Lemon Pickle Recipe ; നാരങ്ങ ഉപയോഗിച്ച് പലവിധ അച്ചാറുകളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. നാരങ്ങ ഉപയോഗിച്ച് ഉപ്പിലിട്ടതും അല്ലാതെയുമെല്ലാം അച്ചാറുകൾ തയ്യാറാക്കാറുണ്ടെങ്കിലും അധികമാർക്കും അറിയാത്ത ഒന്നായിരിക്കും കറുത്ത നാരങ്ങാക്കറി. വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കാവുന്ന കറുത്ത നാരങ്ങ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ നാരങ്ങാക്കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ വടുക പുളി നാരങ്ങയാണ്. നന്നായി പഴുത്ത ഒരു നാരങ്ങ നോക്കി എടുത്ത് അത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ ഉപ്പു കൂടി ചേർത്ത് ഒരു മണിക്കൂർ നേരത്തേക്ക് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് നാരങ്ങാക്കറിയിലേക്ക് ആവശ്യമായ മറ്റു ചേരുവകൾ തയ്യാറാക്കി എടുക്കാവുന്നതാണ്.

അടി കട്ടിയുള്ള ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് മൂന്ന് തണ്ട് കറിവേപ്പില ഇട്ട് ഒന്ന് ചൂടാക്കി എടുക്കുക. അതേ പാനിലേക്ക് ഒരുപിടി അളവിൽ കുരുമുളകും, മൂന്നോ നാലോ വറ്റൽമുളകും കൂടി ഇട്ട് നല്ലതുപോലെ വറുത്തെടുക്കണം. ഇവയെല്ലാം ചൂടാറി കഴിഞ്ഞാൽ ഒട്ടും തരിയില്ലാത്ത രീതിയിൽ പൊടിച്ചെടുക്കുക. ഒരു മണിക്കൂറിനു ശേഷം ചീനച്ചട്ടി വീണ്ടും അടുപ്പത്ത് വച്ച് അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് പൊടിച്ചുവെച്ച എല്ലാ പൊടികളും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

ശേഷം ഒന്നര കപ്പ് അളവിൽ വെള്ളം കൂടി ഒഴിച്ച് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കണം. വെള്ളത്തിന്റെ ചൂട് എല്ലാം മാറി പൊടികളെല്ലാം അതിലേക്ക് ഇറങ്ങി കുറുകി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാം. വെള്ളത്തിന്റെ ചൂടെല്ലാം പൂർണ്ണമായും മാറിക്കഴിഞ്ഞാൽ അതിലേക്ക് ഉപ്പിലിട്ടു വെച്ച നാരങ്ങാ കഷ്ണങ്ങൾ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇപ്പോൾ നല്ല രുചികരമായ കറുത്ത നാരങ്ങാക്കറി റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Sree’s Veg Menu