അളവ് കപ്പ് ഓവൻ ബീറ്റർ ബട്ടർ ഒന്നും ഇല്ലാതെ തന്നെ പെർഫെക്റ്റ് പ്ലം കേക്ക് ആർക്കും ഉണ്ടാക്കാം.!! | Xmas Plum Cake Recipe without Oven
Xmas Plum Cake Recipe without Oven Malayalam : ക്രിസ്മസ് ഒക്കെ വരികയല്ലേ. ഇത്തവണ പ്ലം കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ? എന്താ സംശയിച്ചു നിൽക്കുന്നത്? കേക്ക് ഉണ്ടാക്കാനുള്ള സാധനം ഇല്ല എന്നാണോ? വിഷമിക്കണ്ട. ബീറ്ററും ഓവനും അളവ് കപ്പും ഒന്നും ഇല്ലാതെ തന്നെ നമുക്ക് വീട്ടിൽ പ്ലം കേക്ക് ഉണ്ടാക്കി നോക്കാം. കപ്പിന് പകരം നമ്മൾ ചായ കുടിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്സ് ഉപയോഗിച്ചാൽ മതി. ആദ്യം തന്നെ ഒരു കപ്പ് പഞ്ചസാര പൊടിച്ചത് ഒരു പാത്രത്തിൽ ഇട്ട് തീ ഓൺ ചെയ്യുക.
പഞ്ചസാര തീരെ കരിയാതെ അലിയിച്ചെടുക്കണം. ഒരു ബ്രൗൺ നിറം കിട്ടും. ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർക്കാം. പഞ്ചസാര കാരമലൈസ് ചെയ്യുന്ന രീതി വ്യക്തമായി താഴെ കാണുന്ന വീഡിയോയിൽ ഉണ്ട്. ഇതിലേക്ക് മുക്കാൽ കപ്പ് ബട്ടർ അല്ലെങ്കിൽ എണ്ണ ചേർക്കാം. തിളച്ചതിന് ശേഷം ഒന്നര കപ്പ് ഉണക്കമുന്തിരി ചേർത്ത് വേവിക്കാം. ഇത് തണുത്തത്തിന് ശേഷം ഇതിലേക്ക് കുറച്ച് അണ്ടിപരിപ്പ് ഒക്കെ ചേർക്കാം. എന്നിട്ട് ഇതിലേക്ക് രണ്ട് മുട്ട ചേർക്കണം. മറ്റൊരു ബൗളിൽ ഒന്നര കപ്പ് മൈദ,

ഒന്നേ കാൽ സ്പൂൺ ബേക്കിങ് പൗഡർ, ഉപ്പ്, അര സ്പൂൺ കറുകപട്ട പൊടിച്ചത്, ഗ്രാമ്പു പൊടിച്ചത്, അര സ്പൂൺ ജാതിക്ക പൊടിച്ചത്, ഒന്നര സ്പൂൺ എന്നിവ ചേർത്ത് അരിച്ചെടുക്കണം. ഇത് മുകളിൽ പറഞ്ഞിരിക്കുന്ന കൂട്ടിലേക്ക് ചേർക്കാം. അടുപ്പത്ത് ഒരു കുഴിവുള്ള പാത്രം വച്ചിട്ട് ചെറിയൊരു പാത്രം അതിൽ കമഴ്ത്തി വയ്ക്കാം. അതിന്റെ പുറത്ത് വേണം കേക്കിന്റെ ബാറ്റർ ഒഴിച്ച പാത്രം വയ്ക്കേണ്ടത്. ചെറിയ തീയിൽ വേവിച്ചെടുക്കാം. വീട്ടിൽ ഉള്ള സാധനങ്ങൾ വച്ച് പ്ലം കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്നറിയാൻ വീഡിയോ കാണാം.
ഇനി കേക്ക് ഉണ്ടാക്കാനുള്ള സാധനങ്ങൾ ഇല്ല എന്ന് വിഷമിക്കില്ലല്ലോ. അപ്പോൾ ഇത്തവണ ക്രിസ്മസ് കേക്ക് വീട്ടിൽ നിന്നും തന്നെ. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കരുതേ.. Video credit : Mia kitchen