Wheatflour Coconut Recipe : ഗോതമ്പ് പൊടിയും തേങ്ങയും കൊണ്ട് വെറും 10 മിനിറ്റിൽ ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു അടിപൊളി പലഹാരം ആണ് നമ്മൾ ഇന്ന് തയ്യാറാക്കാൻ പോകുന്നത്. ഇത് രാവിലെ ബ്രേക്‌ഫാസ്റ്റ് ആയും വൈകീട്ട് ചായക്കൊപ്പം പലഹാരമായും കഴിക്കാൻ പറ്റുന്നതാണ്. വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഗോതമ്പു പൊടിയും തേങ്ങയും കൊണ്ടാണ് പലഹാരം ഉണ്ടാക്കിയെടുക്കുന്നത്.
- ഗോതമ്പുപൊടി – 1 കപ്പ്
- തേങ്ങ ചിരകിയത് – 1/ 4 കപ്പ്
- ശർക്കര പാനി – 1/ 2 കപ്പ്
- ഓയിൽ – ആവശ്യത്തിന്
- വെള്ള൦ – ആവശ്യത്തിന്
- എള്ള് – 1 tsp
- ഉപ്പ് – 1 tsp
ഗോതമ്പ് പൊടി ഇരിപ്പുണ്ടോ? രാവിലെ ഇനി എന്തെളുപ്പം! രാവിലേയും വൈകീട്ടും ഗോതമ്പ് പൊടിയും തേങ്ങയും കൊണ്ട് വെറും 10 മിനിറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി. ഇത് തയ്യാറാക്കാനായി ആദ്യം ഒരു പാത്രത്തിൽ ആവശ്യത്തിനുള്ള ഗോതമ്പുപൊടി എടുക്കുക. അതിലേക്ക് തേങ്ങാ ചിരകിയത്, ഒരു നുള്ളു ഉപ്പ്, 1 tsp എള്ള് എന്നിവചേർത്ത് ഇളക്കുക. ഇതിലേക്ക് ശർക്കര പാനി ഒഴിച്ചു കൊടുത്തതിനു ശേഷം ദോശ മാവിന്റെ
പരുവത്തിൽ വെള്ളo ചേർത്ത് ഇളക്കി വെക്കുക. എന്നിട്ട് മറ്റൊരു പാനിൽ എണ്ണ ചൂടായി വരുമ്പോൾ കുറച്ച് ഒഴിച്ച് കൊടുക്കുക. അതിനുശേഷം മൂടി വെച്ച് 2 മിനിറ്റ് വേവിക്കുക. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചുതരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്യാനും മറക്കരുത്.