വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു അടിപൊളി ഹൽവ ഇങ്ങനെ ഉണ്ടാക്കൂ.. മധുര മൂറും ഒരു ഹൽവ.!! | Wheat Sarkkara Halwa Recipe

Wheat Sarkkara Halwa Recipe Malayalam : മിക്ക ആളുകളുടെയും ഇഷ്ട ബേക്കറി ഐറ്റമായിരിക്കും ഹൽവ. എന്നാൽ അത്തരത്തിലുള്ള ഒരു ഹൽവ വീട്ടിൽ തന്നെ തയ്യാറാക്കിയാലോ. ആദ്യം ഒരു പാത്രത്തിൽ അരക്കപ്പ് ഗോതമ്പ് പൊടി എടുക്കുക. ശേഷം കുറേശ്ശെ വെള്ളം ഒഴിച്ച് അത് ചപ്പാത്തി മാവ് പരുവത്തിൽ ഉരുട്ടിയെടുക്കുക. ഈ ഗോതമ്പ് മാവ് ഒരു കപ്പ് വെള്ളം ഒഴിച്ച് അതിൽ അലിയാനായി ഇടുക. കുറച്ചു നേരം മാവ് വെള്ളത്തിൽ കിടക്കുമ്പോൾ അതിൽ നിന്നും പാല് ഊറി വരുന്നതാണ്. വെള്ളത്തിലേക്ക് മാവ് നന്നായി മിക്സ് ചെയ്താണ് പാല് ഊറ്റി എടുക്കേണ്ടത്.

ഒരു അരിപ്പ വഴി പാൽ മാത്രം മാവിൽ നിന്നും വേർതിരിച്ച് എടുക്കാവുന്നതാണ്. ഇത് ഒന്നര മുതൽ രണ്ടു മണിക്കൂർ വരെ ഊറാനായി വയ്ക്കുക. ശേഷം അതിൽ നിന്നും വെള്ളം അരിച്ച് പാൽ മാത്രം മാറ്റണം. ശേഷം അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വച്ച് 250 ഗ്രാം ശർക്കരയും അതിലേക്ക് മുക്കാൽ കപ്പ് വെള്ളവും ഒഴിച്ച് പാനി ഉണ്ടാക്കിയെടുക്കുക. നേരത്തെ തയ്യാറാക്കി വച്ച മാവിലേക്ക് കാൽ കപ്പ് തരിയില്ലാത്ത അരിപ്പൊടി, ഒരു കപ്പ് തേങ്ങയിൽ മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് പിഴിഞ്ഞെടുത്ത തേങ്ങാപ്പാൽ, അരിച്ചെടുത്ത ശർക്കരപ്പാനി എന്നിവ ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക.

Halwa

തയ്യാറാക്കി വച്ച മാവ് അടുപ്പത്ത് വച്ച് കുറുകി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ ഉപ്പ് ഇട്ടു കൊടുക്കാവുന്നതാണ്. അതുപോലെ ഒരു ടേബിൾസ്പൂൺ എണ്ണ അല്ലെങ്കിൽ നെയ്യ് ഇതിലേക്ക് ഒഴിച്ച് വേണം കുറുക്കിയെടുക്കാൻ. ഒന്ന് കുറുകി വരുമ്പോൾ മുക്കാൽ ടീസ്പൂൺ പൊടിച്ചു വച്ച ഏലക്ക പൊടി കൂടി ചേർക്കാവുന്നതാണ്. ഏഴു മുതൽ 8 ടേബിൾ സ്പൂൺ നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ ഇടവേളകളിൽ ആയി ഒഴിച്ച് വേണം മാവ് കുറുക്കി കട്ടി പരുവത്തിൽ ആക്കി എടുക്കാൻ. ശേഷം അത് ഒരു പരന്ന പാത്രത്തിലേക്ക് ഒഴിച്ച് ആറു മുതൽ 7 മണിക്കൂർ വരെ സെറ്റ് ചെയ്യാനായി വയ്ക്കുക.

ഇപ്പോൾ നല്ല രുചിയേറും ഹൽവ തയ്യാറായി കഴിഞ്ഞു. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit : Anu’s Kitchen Recipes in Malayalam

Rate this post