ഗോതമ്പു പൊടി ഉണ്ടോ.? എങ്കിൽ ഗോതമ്പു പൊടി ഇതുപോലെ എണ്ണയിൽ ഇട്ടാൽ..അപ്പോൾ കാണാം മാജിക്ക്.!!

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഗോതമ്പ് പൊടിയും റവയും ഒക്കെ ഉപയോഗിച്ചുള്ള ഒരു കിടിലൻ ഐറ്റമാണ്. അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് 1/2 ഗ്ലാസ് പഞ്ചസാര എടുക്കുക. എന്നിട്ട് അതിലേക്ക് 1/4 ഗ്ലാസ് റവ ചേർത്ത് മിക്സിയിൽ ഒന്ന് പൊടിച്ചെടുക്കുക. പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. അതിനുശേഷം ഇതിലേക്ക് 1 ഗ്ലാസ് (ഗോതമ്പ് പൊടിയും + മൈദയും),

1 നുള്ള് ഉപ്പ്, 1 നുള്ള് സോഡാ പൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഇതിലേക്ക് കുറേശെ ആയി ഇളം ചൂടുള്ള വെള്ളം ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ഏകദേശം പഴംപൊരിയുടെ അല്ലെങ്കിൽ കേക്കിന്റെ ബാറ്റർ ഉണ്ടാക്കുന്ന രീതിയിലാണ് ഇവിടെ വെള്ളമൊഴിച്ച് മാവ് തയ്യാറാക്കേണ്ടത്.

അതിനുശേഷം ഇതിലേക്ക് 1 നുള്ള് ഏലക്കായ പൊടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് ഇത് ഒരു അരമണിക്കൂർ മൂടിവെക്കുക. അതിനുശേഷം മാവ് നല്ലപോലെ ഇളക്കി ചൂടായ എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുത്ത് ചൂടാക്കുക. എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ

അതിലേക്ക് തയ്യാറാക്കിയ മാവ് കുറേശെ ഇട്ടുകൊടുക്കാവുന്നതാണ്. അതിനുശേഷം മീഡിയം തീയിൽ അങ്ങോട്ടും ഇങ്ങോട്ടും മറിച്ചിട്ടു കൊടുത്ത് ഫ്രൈ ചെയ്യുക. രണ്ടു ഭാഗവും നല്ലപോലെ ഫ്രൈ ആയി ബ്രൗൺ കളർ ആയി വരുമ്പോൾ നമുക്കിത് എണ്ണയിൽ നിന്നും കോരിയെടുക്കാവുന്നതാണ്. Video credit: Grandmother Tips